തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം, കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ പാറമേക്കാവ് ദേവസ്വം

അഭിറാം മനോഹർ| Last Updated: ഞായര്‍, 18 ഏപ്രില്‍ 2021 (15:09 IST)
തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം നടത്തുന്നുവെന്ന ആരോപണമായി പാറമേക്കാവ് ദേവസ്വം. ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് മുന്നോട്ട് വെക്കുന്നതെന്നും ചിലർ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു.

ദിവസം തോറും പുതിയ നിബന്ധനകൾ കൊണ്ടുവരികയാണ് സർക്കാർ ചെയ്യുന്നത്. ഡിഎംഒ ജനങ്ങളെ പേടിപ്പിക്കുകയാണ്. ഡിഎംഒയ്ക്ക് പകരം ഉന്നത തല മെഡിക്കൽ സംഘത്തെ ചുമതല ഏൽപ്പിക്കണമെന്നും ഈ ആവശ്യം ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ ഉന്നയിക്കുമെന്നും ദേവസ്വം സെക്രട്ടറി പ്രതികരിച്ചുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :