വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായാണോ കുടുംബ ഫോട്ടോ ? എങ്കില്‍ പേടിക്കേണ്ട !

പ്രണയമധു നുകരാന്‍ ഫെംഗ്ഷൂയി

love , rhino feng shui , weight , three legged toad , moneyfrog , curtains , wealth ,  dragon ship,   Vastu Tips ,  Feng Shui , ഫെംഗ്ഷൂയി ,  വാസ്തു ,  ബാത്ത്റൂം ,   ഫെംഗ്ഷൂയിയിലെ പഞ്ചഭൂതങ്ങള്‍ , ചെടികള്‍ , ഡ്രാഗണ്‍ കപ്പല്‍ , സമൃദ്ധി , കര്‍ട്ടന്‍ , മുക്കാലന്‍ തവള , മണിഫ്രോഗ് ,  ഭാരം ,  ഭാരം കുറയ്ക്കാന്‍ , കാണ്ടാമൃഗം , പ്രണയം
സജിത്ത്| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2017 (14:12 IST)
പ്രണയവും ബന്ധങ്ങളും ഊഷ്മളമായി നില നില്‍ക്കാന്‍ ഫെംഗ്ഷൂയി വിദഗ്ധര്‍ പല ഉപദേശങ്ങളും നല്‍കുന്നുണ്ട്. പ്രണയത്തിന്റെയും ബന്ധങ്ങളുടെയും ദിക്കാണ് തെക്കുപടിഞ്ഞാറ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രണയബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വീടിന്റെ ഈ ഭാഗത്തെ കാര്യമായി പരിഗണിക്കണം. ഇവിടെ ഒരു കുടുംബ ഫോട്ടോ വയ്ക്കുന്നത് നിങ്ങളുടെ കുടുംബത്തില്‍ മുമ്പത്തെക്കാളേറെ ഒത്തൊരുമയുണ്ടാക്കും.

പ്രണയബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ഒരു വ്യാളീമുഖമുള്ള ആമയെ വച്ച് പ്രണയ ഭാഗ്യം പരീക്ഷിക്കാം. വ്യാളീമുഖത്ത് ഒരു ചുവന്ന റിബണ്‍ വേണമെന്ന കാര്യവും ശ്രദ്ധിക്കുക. തെക്ക് പടിഞ്ഞാറ് മൂലയില്‍ ഒരു മണിയോ വിന്‍ഡ് ചൈമോ അല്ലെങ്കില്‍ ഒരു ക്രിസ്റ്റലോ തൂക്കുന്നത് പ്രണയത്തിന്റെ ഊര്‍ജ്ജത്തിന് ചലനം നല്‍കും. വടക്കു കിഴക്ക് ഭാഗത്തെ ഊര്‍ജ്ജത്തിന്റെ ചലനം നിങ്ങളുടെ പ്രണയ ജീവിതത്തെയും മുന്നോട്ട് നടത്തുമത്രേ!

വീടിന്റെയോ കിടപ്പുമുറിയുടെയോ തെക്കുപടിഞ്ഞാറ് ഭാഗത്ത് നേര്‍ത്ത രീതിയിലുള്ള പ്രകാശ ക്രമീകരണം നടത്തുന്നതും പ്രണയം പൂത്തുലയുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്. മെഴുകുതിരികളും പ്രണയത്തിന്റെ ചിഹ്നങ്ങളാണ്. റോസ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള ക്രിസ്റ്റലുകള്‍ നിങ്ങളുടെ പ്രണയഭാഗ്യം വര്‍ദ്ധിപ്പിക്കും.

പിങ്ക് ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കുന്നതും നിങ്ങളുടെ പ്രണയജീവിതത്തിന് ഊര്‍ജ്ജം പകരും. പിങ്ക് നിറം യാംഗ് ഊര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പ്രണയ വികാരങ്ങളെയും ഉത്തേജിപ്പിക്കും. അതുപോലെ വീടിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഒരു ഇന്‍‌ഡോര്‍ വാട്ടര്‍ ഫൌണ്ടന്‍ വാങ്ങിവയ്ക്കുന്നതും ഉത്തമമാണ്. ഫൌണ്ടന്‍ ഊര്‍ജ്ജ പ്രവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രണയത്തിലും ഓളങ്ങള്‍ പരത്തുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :