ചർമ്മ സംരക്ഷണത്തിന് ഇതാ ചില നാടൻ വിദ്യകൾ, അറിയു !

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (15:35 IST)
ആരോഗ്യത്തിന് അത്യുത്തമമാണ് കറിവേപ്പില. ഭക്ഷണപദാർത്ഥങ്ങളിലെ വിഷാംശങ്ങളെ മാറ്റാൻ കറുവേപ്പിലയ്‌ക്ക് കഴിയുമെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ ആരോഗ്യത്തിന് മാത്രമല്ല ഈ കുഞ്ഞൻ ഉത്തമം. നമ്മുടെ ചർമ്മപ്രശ്‌നങ്ങൾ അകറ്റാനും അത്യുത്തമമാണ് കറിവേപ്പില.

ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിന് പല അനാരോഗ്യകരമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് മിക്കവരും എന്നാൽ യാതൊരു പാർശ്വ ഫലങ്ങളുമില്ലാതെ കറിവേപ്പിലക്ക് ഇത് ചെയ്യാനാകും. കറിവേപ്പില നാരങ്ങ നീരിൽ ചേർത്ത് മിശ്രിതത്തിന് ശരീരത്തിലെ മൃത കോശങ്ങളെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. എന്ന് മാത്രമല്ല ഇത് ചർമ്മത്തിന് നിറവും പ്രദാനം ചെയ്യും. കറിവേപ്പില മഞ്ഞളും ചേർത്ത അരച്ച് മുഖത്ത് തേക്കുന്നത് മുഖക്കുരു മൂലമുണ്ടകുന്ന പാടുകൾ മാറുന്നതിന് ഉത്തമാണ്.

കാറിവേപ്പില പാലിലിട്ട് തിളപ്പിച്ച് തണുപ്പിച്ച ശേഷം ഈ പാലുകൊണ്ട് മുഖം കഴുകുന്നത് ചർമ്മത്തിലുണ്ടാകുന്ന അലർജ്ജികൾക്ക് പരിഹാരമാണ്. പ്രാണികളുടേയും മറ്റും വിഷാശം
മുകത്തുനിന്നും ഇതിലൂടെ നീക്കം ചെയ്യാനാകും. ഇതിനെല്ലാം നമ്മൾ വീട്ടിൽ നട്ട് വളർത്തുന്ന കറിവേപ്പില ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :