സോണിയയ്‌ക്കെതിരെ ബിജെപി ഉമാഭാരതിയെ ഇറക്കിയേക്കും

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ റായ്ബറേലിയില്‍ ഉമാഭാരതിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്ന ആവശ്യവുമായി യോഗഗുരു ബാബാ രാംദേവ്.

റായ്ബറേലിയില്‍ എന്തു കൊണ്ട് ശക്തനായ ഒരു എതിരാളിയെ ബിജെപി പ്രഖ്യാപിക്കുന്നില്ല എന്ന് രാം ദേവ് ചോദിച്ചു. ഉമാഭാരതിയെ റായ്ബറേലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ താനും തന്റെ അനുയായികളും അവര്‍ക്കു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും രാംദേവ് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

റായ്‌ബറേലിയിലെ സ്ഥാനാര്‍ഥിയെ ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉമ ഭാരതിയെ സോണിയയ്ക്കെതിരെ ഇറക്കണമെന്ന ആവശ്യം ബിജെപി ഗൌരവത്തോടെ പരിഗണിക്കുന്നുണ്ട് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

മധ്യപ്രദേശിലെ ഝാന്‍സിയില്‍ നിന്ന് ഉമാ ഭാരതി മത്സരിയ്ക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :