സോണിയക്കെതിരെയോ രാഹുലിനെതിരെയോ മത്സരിക്കാന്‍ മോഡി തയ്യാറാണോയെന്ന് ആം ആദ്മി.

ന്യുഡല്‍ഹി| WEBDUNIA|
PRO
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സോണിയക്കെതിരെയോ രാഹുലിനെതിരെയോ മോഡി മത്സരിക്കാന്‍ തയ്യാറാണോയെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് ആം ആദ്മി പാര്‍ട്ടി.

അരവിന്ദ് കെജ്‌രിവാള്‍ മോഡിക്കെതിരെ മത്സരിക്കാന്‍ തയ്യാറാണോമെന്ന ചോദ്യത്തോടാണ് എഎപി നേതാവ് സഞ്ജയ് സിംഗ് ഇങ്ങനെ പ്രതികരിച്ചത്. ആദ്യം മോഡി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന വ്യക്തമാക്കണമെന്നും സഞ്ജയ് സിംഗ് ചോദിച്ചു.

കുടുംബ രാഷ്ട്രീയത്തിനെതിരെ മോഡി വിമര്‍ശനം ഉന്നയിക്കുന്നു. കുടുംബവാഴ്ചയാണ് പ്രശ്‌നമെങ്കില്‍ സോണിയയ്‌ക്കോ രാഹുലിനൊ എതിരെ നേരിട്ട് മത്സരിക്കാന്‍ മോഡി മുന്നോട്ടുവരികയാണ് വേണ്ടതെന്നും സിംഗ് പറഞ്ഞു.

അതേസമയം, കെജ്‌രിവാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ സിംഗോ മറ്റ് നേതാക്കളോ അഭിപ്രായമൊന്നും പറഞ്ഞില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :