വോട്ടിംഗ് യന്ത്രത്തിന്റെ താമരച്ചായ്‌വ്

ഗുവാഹട്ടി| WEBDUNIA|
PTI
വോട്ടിംഗ് യന്ത്രത്തിന് രാഷ്ട്രീയ ചായ്‌വ് വന്നല്‍ എന്താകും സ്ഥിതി. ആസമിലെ ജോര്‍ഹട് മണ്ഡലത്തില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം അത്തരമൊരു പണി പറ്റിച്ചു.

ഏത് ചിഹ്നത്തില്‍ ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് മുഴുവന്‍ താമരയില്‍ വീഴുന്നതു കണ്ട് വോട്ടിങ് യന്ത്രം പരീക്ഷിച്ച പോളിങ് ഉദ്യോഗസ്ഥന്‍ അമ്പരന്നു പോയി.

യന്ത്രം നിര്‍മിച്ച ഹൈദരാബാദിലെ ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എന്‍ജിനീയര്‍മാര്‍ എത്തിയാണ് പിഴവ് പരിഹരിച്ചത്. പിഴവുള്ള യന്ത്രങ്ങള്‍ പോളിങ് സ്‌റ്റേഷനുകളില്‍ ഉപയോഗിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിജയാന്ദ്ര പറഞ്ഞു.

ആറു തവണ വിജയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ബികെ ഹാന്‍ഡിക്കാണ് ഇവിടെ മത്സരിക്കുന്നത്. ബിജെപിയുടെ ഗോത്ര വിഭാഗം നേതാവായ കാമാഖ്യ താസയാണ് ഹാന്‍ഡിക്കിന്റെ എതിരാളി. ഏപ്രില്‍ ഏഴിനാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :