ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് സിഎന്‍എന്‍--‌ഐബിഎന്‍ സര്‍വ്വേ

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് സിഎന്‍എന്‍-ഐബിഎന്‍ സര്‍വ്വേ. യുഡിഎഫിന് 12 മുതല്‍ 18 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് സര്‍വ്വേയുടെ പ്രവചനമെന്നതാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 16 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് വെറും നാല് സീറ്റില്‍ ഒതുങ്ങിപ്പോയിരുന്നു. ഇത്തവണയും എല്‍ഡിഎഫിന്റെ സ്ഥിതി അതുതന്നെയാകുമെന്നാണ് പ്രവചനം. 2 മുതല്‍ എട്ട് സീറ്റ് വരെയാണ് സര്‍വ്വേ പ്രകാരം എല്‍ഡിഎഫിന് കിട്ടുക.

ജനുവരിയിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ യുഡിഎഫിന് 50 ശതമാനം വോട്ടുകള്‍ നേടാനാകും. പക്ഷേ അസംബ്ലി തെരഞ്ഞെടുപ്പിന്റെ കാര്യം വരുമ്പോള്‍ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമായിരിക്കും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഇമേജ് കൊണ്ട് നിയമസഭ തെരഞ്ഞെടുപ്പില്‍യുഡിഎഫിന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും സര്‍വ്വേ കണ്ടെത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :