രാഷ്ട്രീയത്തില്‍ ജാതി സംവരണത്തിന്റെ പ്രാധാന്യം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ന്യൂനപക്ഷ ഉപസംവരണവും ജാട്ട് സമുദായത്തിന് സംവരണം അനുവദിക്കാനും കോണ്‍ഗ്രസ് നീക്കം നടത്തുന്നതിനിടെയാണ് ജാതിയുടെ പേരിലുള്ള സംവരണത്തിന് അറുതി വരുത്തണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ജനാര്‍ദ്ദന്‍ ദ്വിവേദി രംഗത്തെത്തിയത്.

എല്ലാ സമുദായങ്ങളിലും സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി സംവരണ വ്യവസ്ഥ കൊണ്ടുവരണമെന്നും അദ്ദേഹം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന് രാഹുല്‍ ഗാന്ധി പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ തേടുന്ന സാഹചര്യത്തില്‍ സംവരണ വിഷയത്തില്‍ ധൈര്യപൂര്‍വമുള്ള ഒരു തീരുമാനം കൈക്കൊള്ളണം എന്നാണ് ആവശ്യപ്പെടാനുള്ളതെന്നും ദ്വിവേദി പറഞ്ഞു.


ജാതിയ്ക്കും വര്‍ഗീയതയ്ക്കും അതീതമായി ചിന്തിക്കാന്‍ ശേഷിയുള്ളവരായിരിക്കും ഭരണകര്‍ത്താക്കള്‍- അടുത്തപേജ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :