യുവ കേരളയാത്ര: പദയാത്രയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തു

ആലപ്പുഴ| WEBDUNIA|
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നടത്തുന്ന പദയാത്രയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അണിചേര്‍ന്നു. കായംകുളം ചാരുംമൂട് വച്ചാണ് രാഹുല്‍ പദയാത്രയില്‍ ചേര്‍ന്നത്.

രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയില്ല. ആശുപത്രിയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയെ രാഹുല്‍ സന്ദര്‍ശിക്കും.

രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് 12. 30 ഓടെ നെടുമ്പാശേരിയിലെത്തി. എയര്‍പോര്‍ട്ടില്‍ നിന്ന് റോഡുമാര്‍ഗം റാലിയില്‍ ചേരുകയായിരുന്നു. രാഹുലിന്റെ വരവ് പ്രമാണിച്ച് പ്രത്യേക സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

രാഹുല്‍ ഗാന്ധി പദയാത്രയില്‍ ചേര്‍ന്നതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. . അല്പദൂരം പദയാത്രയ്ക്കൊപ്പം നടന്ന രാഹുല്‍ ഗാന്ധി പിന്നെ വാഹനത്തില്‍ കയറിയാണ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്.

നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ കാര്‍ മാര്‍ഗമാണ് ആലപ്പുഴയിലെത്തിയത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,​ കേന്ദ്ര മന്ത്രി വയലാര്‍ രവി എന്നിവരടക്കമുള്ള നേതാക്കള്‍ രാഹുലിനെ സ്വീകരിച്ചു

ആലപ്പുഴയിലെത്തിയ അദ്ദേഹം തുറവൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പോളിയോ തുള്ളി മരുന്ന് വിതരണത്തിലും പങ്കാളിയായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :