മേധാ പട്കറും ആം ആദ്മിയിലെത്തി; മാറ്റത്തിന്റെ കൊറ്റുങ്കാറ്റില്‍ ഭയന്ന് ഇതരരാഷ്ട്രീയകക്ഷികള്‍

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 13 ജനുവരി 2014 (16:27 IST)
നര്‍മദ ബചാവോ ആന്ദോളന്‍ പ്രസ്ഥാനത്തിന്റെ അമരക്കാരിയും സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകയായ മേധാ പട്കറും ആം ആദ്മി പാ‌ര്‍ട്ടിയില്‍ ചേര്‍ന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നവതരംഗത്തിന് സമയമായെന്ന് ചൂണ്ടിക്കാട്ടിയാണ് മേധ എഎപിയിലേക്ക് നീങ്ങുന്നത്.

ഗുജറാത്തിലും മദ്ധ്യപ്രദേശിലും അണക്കെട്ടുകള്‍ പരിസ്ഥിതിക്കും ജനവാസത്തിനും ആഘാതമേല്പിക്കുന്നതിനെതിരെ രൂപീകരിച്ച പ്രസ്ഥാനമായ നര്‍മദ ബചാവോ ആന്ദോളന്റെ പേരിലാണ് മേധ പട്കര്‍ അറിയപ്പെടുന്നത്.

ആം ആദ്മി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃപാടവത്തില്‍ കഴിഞ്ഞദിവസം മേധ പ്രശംസിച്ചിരുന്നു. വിവിധതലങ്ങളില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരും സംഘടനകളും മറ്റും ആം ആദ്മി തരംഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് അണിചേരുന്നത് മറ്റ് മുന്നണികള്‍ ആശങ്കയോടെയാണ് കാണുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :