ബിജെപിയെ ഞെട്ടിച്ച് ലോക്‍സഭ തെരഞ്ഞെടുപ്പിനില്ലെന്ന് യെദ്യൂരപ്പ!!

ബാംഗ്ലൂര്‍| WEBDUNIA| Last Modified ബുധന്‍, 15 ജനുവരി 2014 (14:57 IST)
PRO
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ബി എസ് നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്.

ബിജെപിയില്‍ നിന്നകന്ന് കെജെപി രൂപീകരിച്ച യെദ്യൂരപ്പ കഴിഞ്ഞയാഴ്ചയാണ് കര്‍ണാടക ബി ജെ പിയില്‍ ഔദ്യോഗികമായി ലയിച്ചത്. താന്‍ മാത്രമല്ല ഷിമോഗ എം പിയായ മകന്‍ ബി എസ് രാഘവേന്ദ്രയും മത്സരത്തിന് ഉണ്ടാവില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കിയാതായാണ് റിപ്പോര്‍ട്ട്.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ എസ് ഈശ്വരപ്പയെ സ്ഥാനാര്‍ഥിയാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്
അഴിമതിക്കെതിരെ മുദ്രാവാക്യമുയര്‍ത്തി പാര്‍ട്ടികള്‍ മത്സരത്തിനിറങ്ങുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന് യെദ്യൂരപ്പ വാശി പിടിച്ചിരുന്നെങ്കില്‍ അത് ബി ജെ പിയെ കുഴക്കിയേനെ. സീറ്റ് വേണ്ടെന്ന് യെദ്യൂരപ്പ പറഞ്ഞത് ബിജെപിയെത്തന്നെ ഞെട്ടിച്ചത്രെ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :