പ്രേമചന്ദ്രന്‍ മത്സരിക്കുന്നത് ഭൂതകാലത്തോട്: കോടിയേരി

കൊല്ലം| WEBDUNIA|
PRO
എന്‍ കെ പ്രേമചന്ദ്രന്‍ തന്‍റെ ഭൂതകാലത്തോടും ഇടതുമുന്നണിക്കുവേണ്ടി ചലിച്ച സ്വന്തം നാവിനോടുമാണ് മത്സരിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍‌. ആര്‍എസ്‌പിയുടെ വലതുപക്ഷവ്യതിയാനം അനുയായികള്‍ തിരുത്തണമെന്നും കോടിയേരി അഭ്യര്‍ത്ഥിച്ചു.

ഒരു ഐപിഎസ്‌ ഓഫീസറുടെ നേതൃത്വത്തിലാണ് ഇടതുമുന്നണി വിടാനുള്ള ആര്‍എസ്‌പിയുടെ അണിയറനീക്കം നടന്നത്‌. ഐപിഎസ്‌ ഓഫീസറുടെ ബന്ധുവായ മുതിര്‍ന്ന ആര്‍ എസ്‌ പി നേതാവിന്റെ വീട്ടില്‍ നടന്ന ജന്മദിനാഘോഷച്ചടങ്ങിലാണ് രഹസ്യചര്‍ച്ച നടന്നത്. മന്ത്രി ഷിബു ബേബിജോണും പ്രേമചന്ദ്രനും അവിടെയുണ്ടായിരുന്നു. നേരത്തെ തീരുമാനിച്ചുറപ്പിച്ചതുപ്രകാരം ഇടതുമുന്നണിയെ വഞ്ചിച്ച്‌ ആര്‍എസ്‌പി മുന്നണി വിട്ടുപോകുകയാണുണ്ടായത്.

ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ ഇതുവരെ ഒളിവിലായിരുന്നു. മറ്റു സംസ്‌ഥാനങ്ങളില്‍ ഇടതുമുന്നണിക്കൊപ്പമാണ് ആര്‍ എസ്‌ പി നില്‍ക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് സാമ്പത്തികവര്‍ഷത്തിന്‍റെ തുടക്കത്തില്‍തന്നെ ഒരു സര്‍ക്കാര്‍ കടപ്പത്രമിറക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :