പ്രചരണ ചൂടിനിടെ എംഎ ബേബിക്ക് അറുപതാം പിറന്നാളാഘോഷം

കൊല്ലം: | WEBDUNIA|
PRO
തെരഞ്ഞെടുപ്പ് പോരാട്ടം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കൊല്ലത്ത് എംഎ ബേബിയുടെ അറുപതാം പിറന്നാളാഘോഷം. കുണ്ടറയിലെ നെടുമ്പന കാട്ടൂര്‍ ജംഗ്ഷനില്‍ വച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ബാലസംഘം കുട്ടികളുടെയും സാന്നിധ്യത്തിലായിരുന്നു ആഘോഷം.

ജന്മദിന സമ്മാനമായി അറുപത് കുട്ടികള്‍ ബേബിക്ക് അറുപത് റോസാപ്പൂക്കള്‍ സമ്മാനിച്ചു. ജന്മനാളും പിറന്നാളും കാര്യമാക്കാത്ത ബേബി പ്രവര്‍ത്തകരുടെ നിര്‍ലോഭമായ സ്നേഹത്തിന് മുന്നില്‍ വഴങ്ങുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം കേക്ക് മുറിച്ച് കുട്ടികള്‍ക്ക് നല്‍കി.

അതിനിടെ അവസാന ലാപ്പില്‍ എന്‍കെ പ്രേമചന്ദ്രനും ബേബിയും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് കൊല്ലത്ത് കാണുന്നത്. കാലിനേറ്റ മുറിവ് വച്ചുകെട്ടിയാണ് പ്രേമചന്ദ്രന്റെ പ്രചരണം. പ്രചാരണ വാഹനത്തില്‍ പ്രത്യേകം തയാറാക്കിയ സീറ്റില്‍ ഇരുന്നാണ് മുറിവ് ഉയര്‍ത്തുന്ന വേദനയെ തോല്‍പ്പിച്ചാണ് പ്രേമചന്ദ്രന്റെ പ്രചരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :