പുതുക്കാടിനെ പുളകമണിയിച്ച്‌ കെ പി ശ്രീശന്‍

WEBDUNIA|
PRO
PRO
ചരിത്രമുറങ്ങുന്ന പുതുക്കാടിന്റെ മണ്ണിലൂടെ പുതിയ ചരിത്രം രചിക്കുവാനുള്ള നിയോഗം പോലെ തൃശൂര്‍ പാര്‍ലമെന്റ്‌ ബിജെപി സ്ഥാനാര്‍ത്ഥി കെ. പി. ശ്രീശന്‍ പര്യടനം നടത്തി. രാവിലെ മണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ ഉദ്ഘാടന ചടങ്ങിനു ശേഷമാണ്‌ നാടിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുവാനിറങ്ങിയത്‌. തൃക്കൂര്‍, അളഗപ്പനഗര്‍, വരന്തരപ്പിള്ളി, പുതുക്കാട്‌, നെന്മണിക്കര, ചേര്‍പ്പ്‌ പഞ്ചായത്തുകളിലെ സാധാരണക്കാര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വ്യവസായ ശാലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തി വോട്ടഭ്യര്‍ത്ഥിച്ചു.

ഇടതു-വലതു മുന്നണികളുടെ കപട മതേതരത്വവും നടക്കാത്ത വികസന വാഗ്ദാനങ്ങളും കേട്ടു മടുത്ത തങ്ങള്‍ക്ക്‌ പുതിയ ഒരു മാറ്റം ആവശ്യമാണെന്ന്‌ പലരും നേരിട്ടറിയിച്ചു. ഓട്ടുകമ്പനികള്‍, മരുന്നുകമ്പനികള്‍, മരക്കമ്പനികള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ സാധാരണക്കാര്‍ക്കൊപ്പമാണ്‌ ശ്രീശന്‍ മാഷ്‌ സമയം ചിലവിട്ടത്‌. കൂടാതെ ആറാട്ടുപുഴ ക്ഷേത്രത്തിലെത്തി ഭാരവാഹികളുമായി അല്‍പ്പനേരം ചര്‍ച്ച നടത്തുവാനും അദ്ദേഹം മറന്നില്ല.

മുളങ്ങില്‍ സ്വര്‍ണ്ണാഭരണനിര്‍മ്മാണ ശാലയില്‍ ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടമുണ്ടായ കൊറ്റിക്കല്‍ ബാലന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. എസ്‌എന്‍ഡിപി പുതുക്കാട്‌ താലൂക്ക്‌ യൂണിയന്‍ നേതാക്കളേയും നേരിട്ട്‌ കണ്ടു. ഓടു വ്യവസായവും തോട്ടം മേഖലയും കീഴടക്കിയ പുതുക്കാടിന്റെ പുലരികളില്‍ കാവിയുടെ അരുണോദയം സ്വപ്നം കാണാന്‍ തുടങ്ങിയവര്‍ വളരെയേറെ ഉണ്ടെന്നതിന്റെ തെളിവായിരുന്നു കെ. പി. ശ്രീശന്‍ മാഷിന്‌ ലഭിച്ച സ്വീകരണം.

മാറ്റത്തിന്റെ ശംഖൊലികള്‍ കാതോര്‍ത്തിരിക്കുന്ന വോട്ടര്‍മാര്‍ക്ക്‌ കെ. പി. ശ്രീശന്‍ മാസ്റ്ററുടെ സ്ഥാനാര്‍ത്ഥിത്വം പുത്തനുണര്‍വുതന്നെയാണ്‌ മണ്ഡലത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്‌. ബിജെപി നേതാക്കളായ പി. കെ. ബാബു, വി. വി. രാജേഷ്‌, പി. ആര്‍. തിലകന്‍, കെ. രാജ്കുമാര്‍, ഉഷ അരവിന്ദ്‌, റിസന്‍ ചെവിടന്‍, വിജയന്‍ പറപ്പൂക്കര, ശ്രീവത്സന്‍ തൃക്കൂര്‍ തുടങ്ങിയവര്‍ പര്യടനത്തില്‍ പങ്കെടുത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :