തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപംനല്‍കാന്‍ മുന്നില്‍ പ്രിയങ്കയും

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 11 ജനുവരി 2014 (13:29 IST)
ലോക്സഭ ഇലക്ഷന് മുന്നോടിയായുള്ള കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ പ്രിയങ്ക ഗാന്ധി സജീവമാകുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി പ്രിയങ്ക കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കില്ലെന്നാണ് അറിയുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖം രാഹുല്‍ ഗാന്ധിയാണെങ്കില്‍ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഒപ്പം പ്രിയങ്കയുമുണ്ടാകും.

സോണിയയുടെയും രാഹുലിന്റെയും ലേക്‌സഭാ മണ്ഡലങ്ങളായ അമേത്തി, റായ്ബറേലി എന്നിവിടങ്ങളില്‍ പ്രചാരണ ചുമതലയും പ്രിയങ്ക ഏറ്റെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

രാഹുല്‍ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, മധുസൂദന്‍ മിസ്ത്രി, അജയ് മാക്കന്‍, ജനാര്‍ദന്‍ ദ്വിവേദി എന്നിവര്‍ പങ്കെടുത്തു.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അടിയന്തര പുനസംഘടന വേണമെന്ന് രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :