തെരഞ്ഞെടുപ്പില്‍ ‌എല്‍ഡി‌എഫുമായി സഹകരിക്കും: ഗൌരിയമ്മ

ആലപ്പുഴ| WEBDUNIA|
PRO
ആര്‍‌എസ്‌പി വിട്ടുപോയപ്പോള്‍ തെരഞ്ഞെടുപ്പില്‍ സഹകരിക്കാമെന്നറിയിച്ച് ഗൌരിയമ്മയെത്തി. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് ജെഎസ്എസ് അദ്ധ്യക്ഷ ഗൗരിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.

തല്‍ക്കാലം എല്‍ഡിഎഫിന്റെ ഘടകകകഷിയാകില്ലെന്നും തുടര്‍ചര്‍ച്ചകള്‍ പിന്നീട് നടത്തുമെന്നും ഗൗരിയമ്മ അറിയിച്ചു.വസതിയില്‍ സിപിഎം നേതാക്കളായ തോമസ് ഐസക്, ആനത്തലവട്ടം ആനന്ദന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഗൗരിയമ്മ നിലപാട് വ്യകതമാക്കിയത്.

എല്‍ഡിഎഫ് നേതാക്കൾ തന്റെ അടുക്കലെത്തി ചര്‍ച്ച നടത്തണമെന്ന് ഗൗരിയമ്മ ആവശ്യപ്പെടുകയുണ്ടായി. ഇതനുസരിച്ചാണ് ഇരുനേതാക്കളും ഗൗരിയമ്മയുടെ വസതിയിലെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :