തൃശൂരില്‍ ബലിയാടാകാനില്ലെന്ന് പി സി ചാക്കോ

ന്യൂഡല്‍ഹി| WEBDUNIA|
PTI
പാര്‍ട്ടിയിലെ ഒരു വിഭാഗം എതിര്‍പ്പുമായി നില്‍ക്കുമ്പോള്‍ തൃശൂരില്‍ വീണ്ടും മത്സരിച്ച് ബലിയാടാകാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്.

മത്സരിക്കാതെ സാധാരണ പ്രവര്‍ത്തകനായി തുടരാമെന്നും ചാക്കോ എ കെ ആന്റണിയെ അറിയിച്ചതാ‍യും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്റണിയുടെ വസതിയില്‍ നടന്ന ചര്‍ച്ചയിലാണ് ചാക്കോ നിലപാട് അറിയിച്ചത്.

തൃശൂരില്‍ ചാക്കോ തന്നെ വീണ്ടും മത്സരിക്കണമെന്ന ഹൈക്കമാന്‍ഡിന്റെ താത്പര്യം ഈ ചര്‍ച്ചയില്‍ ആന്റണി അറിയിച്ചപ്പോഴാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആന്റണിയുടെ വസതിയില്‍ നടന്ന ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പി സി ചാക്കോ പിന്മാറിയ സാഹചര്യത്തില്‍ അനില്‍ അക്കര തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :