തരൂരിനെതിരെ ഉയര്‍ന്നത് ആരോപണങ്ങള്‍ മാത്രം, പക്ഷേ കേസെടുത്താല്‍ മത്സരിപ്പിക്കില്ല

തൃശൂര്‍| WEBDUNIA| Last Modified തിങ്കള്‍, 20 ജനുവരി 2014 (11:51 IST)
PRO
കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ നിലവില്‍ഉയര്‍ന്നിരിക്കുന്നത് ആരോപണങ്ങള്‍ മാത്രമാണെന്നും പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്ന് തെളിഞ്ഞാലേ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കൂവെന്നും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍.

തരൂരിനെതിരെ കേസെടുത്താല്‍ അദ്ദേഹത്തെ മത്സരിപ്പിക്കില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.യുഡിഎഫിലെ എല്ലാ പ്രശ്നങ്ങളും 30ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യുഡിഎഫ് യോഗം പരിഹരിക്കും.

പുതിയ കെപിസിസി പ്രസിഡന്റ് ആരെന്ന് ഈ മാസം തന്നെ അറിയാനാകുമെന്നും തങ്കച്ചന്‍ സൂചന നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :