ജനമനസുകള്‍ കീഴടക്കി പ്രേമചന്ദ്രനും ബേബിയും

WEBDUNIA|
PRO
PRO
കൊല്ലം ലോക്‍സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. എല്‍.ഡി.എഫ് ബാന്ധവം ഉപേക്ഷിച്ച് യു.ഡി.എഫില്‍ ചേക്കേറിയ ആര്‍.എസ്.പിയുടെ സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രന് വന്‍ വരവേല്‍പ്പാണ് മണ്ഡലത്തിലുടനീളം ലഭിക്കുന്നത്. 'യു.ഡി.എഫിന്‍ നേതാവേ, നട്ടെല്ലുള്ളൊരു നേതാവേ ,ധീരതയോടെ നയിച്ചോളൂ ' എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കാതടപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെ എത്തുന്ന പ്രേമചന്ദ്രന്‍ ചുരുങ്ങിയ വാക്കുകളിലൂടെ സ്വീകരണത്തിന് നന്ദി പറയുന്നു.

മത്സ്യത്തൊഴിലാളി മേഖലകളിലും കശുവണ്ടി മേഖലകളിലും തൊഴിലാളികള്‍ ആവേശത്തോടെയാണ് പ്രേമചന്ദ്രനെ സ്വീകരിച്ചത്. കശുവണ്ടി മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ഏതാവശ്യത്തിന്‌ മുമ്പിലും കക്ഷി രാഷ്ട്രീയഭേദമെന്യേ നിലപാടുകള്‍ സ്വീകരിക്കുമെന്ന്‌ പ്രേമചന്ദ്രന്‍ തൊഴിലാളികള്‍ക്ക്‌ ഉറപ്പ്‌ നല്‍കി. മണ്ഡലം തിരിച്ചു പിടിക്കാനുള്ള കടുത്ത ശ്രമത്തിലാണ് എല്‍.ഡി.എഫ്. പ്രധാന കവലകളിലും തൊഴില്‍ശാലകളിലും നൂറുകണക്കിന്‌ പ്രവര്‍ത്തകരാ‍ണ് ബേബിയെ വരവേല്‍ക്കാന്‍ കാത്തുനില്‍ക്കുന്നത്.

PRO
PRO
ഇന്ന് രാവിലെ എട്ട് മണിക്ക് ഓയൂരില്‍ നിന്നുമാണ് ബേബിയുടെ പര്യടനം തുടങ്ങിയത്. പര്യടനം വൈകിട്ട്‌ മുരുക്കുമണില്‍ സമാപിക്കും. സ്വീകരണ പരിപാടി വന്‍ വിജയമാക്കാനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി എല്‍.ഡി.എഫ്‌ ചടയമംഗലം അസംബ്ലി പ്രസിഡന്റ്‌ അഡ്വ.ആര്‍.ഗോപാലകൃഷ്ണപിളളയും സെക്രട്ടറി എസ്‌.വിക്രമനും അറിയിച്ചു. നാളെ ബേബിക്ക്‌ കുണ്ടറ മണ്ഡലത്തിലാണ്‌ സ്വീകരണം. ബേബിക്കായി പ്രതിപക്ഷനേതാവ്‌ നാളെ മണ്ഡലത്തിലെത്തും. അദ്ദേഹം എം.എ.ബേബിയുടെ പ്രചരണാര്‍ത്ഥം മൂന്ന്‌ തെരഞ്ഞെടുപ്പ്‌ യോഗങ്ങളില്‍ സംസാരിക്കും. രാവിലെ 10ന്‌ അഞ്ചലിലാണ്‌ മണ്ഡലത്തിലെ ആദ്യപരിപാടി. വൈകുന്നേരം അഞ്ചിന്‌ ചവറയിലും 6 ന്‌ ചാത്തന്നൂരിലും വി.എസ്‌.സംസാരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :