ചുവരെഴുത്തുകള്‍ അരങ്ങൊഴിഞ്ഞു; ഇവിടെ ഫ്ലക്സുകള്‍ക്ക്‌ പൂക്കാലം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ചുവരെഴുത്തിന്റെ യുഗം കഴിഞ്ഞപ്പോള്‍ ഫ്ലക്സുകള്‍ക്ക്‌ പൂക്കാലം. തെരഞ്ഞെടുപ്പുകാലത്ത്‌ ഒരു വലിയ വിഭാഗത്തിന്റെ ഉപജീവനമാര്‍ഗമായിരുന്ന ചുവരെഴത്തുകളാണ്‌ കാലത്തിന്റെ മാറ്റത്തില്‍ മാഞ്ഞുപോകുന്നത്‌. അവയുടെ സ്ഥാനത്ത്‌ പലവര്‍ണങ്ങളിലുള്ള ഫ്ലക്സ്ബോര്‍ഡുകള്‍ ഇടം പിടിച്ചുകഴിഞ്ഞു. ചുവരെഴുത്തുപോലെ നീളമുള്ള മതിലില്‍ ഫ്ലക്സ്‌ വലിച്ചൊട്ടിക്കുന്നതാണ്‌ പുതിയ രീതി.

അതേസമയം ചുവരെഴുതുന്നത്‌ വലിയ ചെലവാണെന്നാണ്‌ മറുഭാ‍ഗത്തിന്റെ വാദം. തൊഴിലാളികളെ കിട്ടാനില്ല. കൂലി വളരെ കൂടുതലാണ്‌. സമയനഷ്ടം വേറെയും. ഇപ്പോള്‍ പറയുന്ന മാത്രയില്‍ സാധനം അടിച്ച്‌ കയ്യില്‍കിട്ടും. പണം അധികം ചെലവാകുന്നുമില്ല. ഇഷ്ടമുള്ള നിറത്തില്‍, ഭാ‍വത്തില്‍ രൂപത്തില്‍. അതിനിടെ ചുവരെഴുത്തുകള്‍ തിരികെക്കൊണ്ടുവരാമെന്ന വാഗ്ദാനവുമായി ഇവന്റ്‌ മാനേജര്‍മാരും റെഡിയാണ്‌.

ചുവരുകള്‍ ബുക്ക്‌ ചെയ്യാനും തൊഴിലാളികളെ കണ്ടെത്താനുമൊന്നും പാര്‍ട്ടിക്കാര്‍ മെനക്കെടേണ്ട. അതെല്ലാം അവര്‍ ചെയ്തുതരും. കൊല്ലത്ത്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിക്ക്‌ വേണ്ടി ദുബായി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി അനൗണ്‍സ്‌മെന്റ്‌, ചുവരെഴുത്ത്‌ മത്സരങ്ങള്‍ സംഘടിപ്പിച്ചത്‌ ഇത്തരം തന്ത്രങ്ങളുടെ ഭാ‍ഗമാണ്‌. അതേസമയം തെരഞ്ഞെടുപ്പിന്‌ ശേഷമുള്ള കേരളം അതിമാരകമായ രാസവിഷ വസ്തുക്കള്‍കൊണ്ടുള്ള മലിനീകരണത്തിന്റെ പിടിയിലാകുമെന്ന് ഉറപ്പ്.

പിവിസി എന്നറിയപ്പെടുന്ന പോളിവിനെയില്‍ ക്ലോറെഡ്‌ അഥവാ വിനെയില്‍ എന്ന രാസവസ്തുകൊണ്ടാണ്‌ ഫ്ലക്സ്‌ ബോര്‍ഡുകള്‍ നിര്‍മിക്കപ്പെടുന്നത്‌. ഫ്ലെക്സ്‌ നിര്‍മാണ സമയത്തും സംസ്കരണ സമയത്തും മാരക രാസവിഷങ്ങള്‍ പുറത്തുവിടും. അത്‌ മണ്ണിനെയും വായുവിനെയും വെള്ളത്തെയും മാരക രാസവിഷങ്ങളെകൊണ്ട്‌ മലിനീകരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :