കേരളത്തില്‍ ബിജെപി സീറ്റ് നേടും; സര്‍വ്വേ ഫലം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 14 ഫെബ്രുവരി 2014 (11:22 IST)
PTI
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സര്‍വ്വേ ഫലം. കേരളത്തില്‍ ബിജെപി ഒരു സീറ്റ് നേടുമെന്നാണ് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്.

എല്‍ഡിഎഫ് 9 സീറ്റും കോണ്‍ഗ്രസ് 7 സീറ്റും നേടും. കേരള കോണ്‍ഗ്രസ് 1 സീറ്റും മുസ്ലീം ലീഗ് 2 സീറ്റും നേടുമെന്ന് സര്‍വ്വേയില്‍ പറയുന്നു. സര്‍വ്വേയില്‍ രാജ്യത്ത് ബിജെപി ഏറ്റവും അധികം സീറ്റ് നേടുമെന്ന് ചൂണ്ടിക്കാട്ടുന്നു. ബിജെപി 202 സീറ്റ് നേടുമെന്നാണ് സര്‍വ്വേ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് 227 സീറ്റിന് ലോകസഭയില്‍ ഭൂരിപക്ഷം നേടും, എന്നാല്‍ കോണ്‍ഗ്രസിന് വെറും 89 സീറ്റ് മാത്രമേ നേടുകയെയുള്ളുവെന്നും സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :