എല്ലാം തെരഞ്ഞെടുപ്പ് അത്ഭുതം; അറബിക്കടലില്‍ 100 കോടി ചെലവില്‍ ശിവാജിപ്രതിമ

PRO
ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ് നരേന്ദ്രമോദി, സര്‍ദാര്‍ പട്ടേലിനായി ഒരുക്കുന്നത്. നര്‍മദയിലെ സാധു ബേട്ടിലാണ് പ്രതിമ സ്ഥാപിക്കുന്നത്, നര്‍മ്മദ അണക്കെട്ടാണ് പ്രതിമയ്ക്ക് അഭിമുഖം, 182 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന പ്രതിമയുടെ ചെലവ് 2500 കോടി രൂപയെന്നാണ് മാധ്യമറിപ്പോര്‍ട്ട്.

നിര്‍മാണം നാല് വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്. പ്രതിമക്ക് അമേരിക്കയിലെ പ്രസിദ്ധമായ സ്റ്റാച്യു ഒഫ് ലിബര്‍ട്ടിയേക്കാള്‍ മൂന്നിരട്ടി വലിപ്പമുണ്ടാകും.

മുംബൈ| WEBDUNIA|
ഇന്ത്യയിലെ ഓരോ ഗ്രാമത്തില്‍ നിന്നും ശേഖരിക്കുന്ന മണ്ണും ഉരുക്ക് കാര്‍ഷികോപകരണങ്ങളും ഉപയോഗിച്ചാണ് പ്രതിമ നിര്‍മിക്കുന്നത്. ഐക്യ ഇന്ത്യയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ 562 നാട്ടുരാജ്യങ്ങളെ കൂട്ടിയോജിപ്പിച്ചത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഓര്‍മ്മക്കായാണ് സ്റ്റാച്ച്യൂ ഓഫ് യൂണിറ്റിയെന്ന ഈ പ്രതിമ നിര്‍മാണമത്രെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :