ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തേരാളി രാഹുലാവും‍!!!

ഡല്‍ഹി| WEBDUNIA|
PTI
എഐസിസി സമ്മേളനത്തിനു മുന്നോടിയായുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്നു ഡല്‍ഹിയില്‍ നടക്കും. നിര്‍ണ്ണായക എഐസിസി സമ്മേളനവും നാളെ നടക്കും.

ഏവരും ഉറ്റുനോക്കുന്നത് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് യുവരാജാവായ രാഹുല്‍ ഗാന്ധിയുടെ കിരീടധാ‍രണമുണ്ടാവുമോയെന്നതാണ്.

രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് വിട്ടിരുന്നു.

ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചരണവുമായി മുന്നോട്ടു പോകുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വേണമെന്നും ആ സ്ഥാനത്തേക്ക് രാഹുലിന്റെ കടന്നു വരവ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കുമെന്നും ഭൂരിപക്ഷം നേതാക്കള്‍ വാദിക്കുന്നു.

എന്നാല്‍ രാഹുല്‍ തല്‍ക്കാലം പ്രധാനമന്ത്രി സ്ഥാനത്തേക്കുവരുന്നത് യു‌പി‌എക്ക് ഗുണമാവുമെന്നും കരുതുന്നവരുണ്ട്. ഏതായാലും പ്രചരണത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം രാഹുലിന് നല്കാന്‍ യോഗത്തില്‍ ധാരണയുണ്ടാവും കൂടാതെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തോടൊപ്പം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിക്കൂടി രാഹുല്‍ പ്രഖ്യാപിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖം തന്നെ രാഹുല്‍ ഗാന്ധിയായി മാറും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :