ആന്‍റണിയെ സാക്ഷിയാക്കി ഉണ്ണിത്താനും തമ്പാനും ഏറ്റുമുട്ടി!

കൊല്ലം| WEBDUNIA|
PRO
പ്രതിരോധമന്ത്രി എ കെ ആന്‍റണിയെ സാക്ഷിയാക്കി രാജ്മോഹന്‍ ഉണ്ണിത്താനും പ്രതാപവര്‍മതമ്പാനും തമ്മില്‍ വാക്പോരും മൈക്കിനായി പിടിവലിയും. ഇന്നലെ വൈകിട്ട്‌ ആറിന്‌ കൊല്ലം ലോക്‍സഭാ മണ്ഡലത്തിലെ മണികണ്ഠനാല്‍ത്തറയിലെ കോണ്‍ഗ്രസ്‌ വേദിയിലാണ്‌ സംഭവം.

ആന്റണിയും തമ്പാനും വേദിയിലേക്ക്‌ എത്തുമ്പോള്‍ ഉണ്ണിത്താന്‍ പ്രസംഗം ആരംഭിച്ചിട്ടെ ഉണ്ടായിരുന്നുള്ളു. തമ്പാന്‍ സ്റ്റേജിലേക്ക്‌ കയറിയ ഉടനെ ഉണ്ണിത്താന്‍ പ്രസംഗിച്ചുകൊണ്ടിരുന്ന മൈക്കില്‍ കയറിപിടിച്ച്‌ സംസാരിക്കാനാഞ്ഞു. ഉണ്ണിത്താന്‍ മൈക്കില്‍ നിന്ന്‌ പിടിവിടാതെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇനി സംസാരിക്കണ്ട, ഉടന്‍ നിര്‍ത്തണം, നിങ്ങളെന്താ പ്രസംഗിക്കാനായി മാത്രം നടക്കുകയാണോ എന്ന തമ്പാന്റെ വാക്കുകള്‍ മൈക്കിലൂടെ പ്രതിഫലിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്പോരായി.

അന്യോന്യം അതിരൂക്ഷമായ ഭാഷയില്‍ തന്നെ സംഭാഷണം പരിധിവിട്ടപ്പോള്‍ നേതാക്കളും കാഴ്ചക്കാരും അമ്പരന്നു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ്‌ രംഗം ശാന്തമാക്കിയത്‌. വിഷണ്ണനായി കസേരയിലേക്ക്‌ മടങ്ങിയ ഉണ്ണിത്താന്‍ വൈകാതെ തന്നെ ആരോടും മിണ്ടാതെ ഇറങ്ങിപോവുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :