ആംആദ്മി പാര്‍ട്ടി ഉയര്‍ത്തുന്ന ഭീഷണിയെ ഗൌരവമായിക്കാണാന്‍ ബിജെപി

ഹൈദരാബാദ്| WEBDUNIA| Last Modified ശനി, 11 ജനുവരി 2014 (13:22 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി ബിജെപിക്കേല്‍പ്പിച്ച ക്ഷീണം ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കാന്‍ ബിജെപി. ആംആദ്മി പാര്‍ട്ടി ഉയര്‍ത്തുന്ന വെല്ലുവിളിയെ ഗൗരവത്തോടെ കാണണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ബിജെപിയോട് നിര്‍ദ്ദേശിച്ചിരുന്നു.

ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമാക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രവര്‍ത്തനശൈലി മാറ്റണമെന്നും ആം ആദ്മിയുടെ പ്രവര്‍ത്തന ശൈലിയെ പരാമര്‍ശിച്ച് മോഹന്‍ ഭഗവത് ഹൈദരാബാദില്‍ നടന്ന ബിജെപിയുടെ മുതിര്‍ന്ന നേതാക്കന്‍മാരുടെ യോഗത്തില്‍ കഴിഞ്ഞദിവസം പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :