അവസാന റയില്‍‌വെ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് ജനങ്ങള്‍!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന റയില്‍‌വെ ബജറ്റ് ബുധനാഴ്ച. ഇടക്കാല റെയില്‍വെ ബജറ്റ് മന്ത്രി എം മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ അവതരിപ്പിക്കും.

തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബജറ്റ് നിരാശപ്പെടുത്തുന്നതായിരിക്കില്ല എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കാം. യാത്രക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കാം. ഉയര്‍ന്ന ക്ലാസുകളില്‍ യാത്രാക്കൂലി വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ താഴ്ന്ന ക്ലസുകളില്‍ വര്‍ധന ഉണ്ടാകില്ല എന്നാണ് വിവരം. ഇരുപതോളം പുതിയ ട്രെയിനുകള്‍ ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തും എന്നാണ് വിവരം. അതേസമയം നയപരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ല.

യാത്രാ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുക, സുരക്ഷ കൂട്ടുക തുടങ്ങിയ പ്രഖ്യാപനങ്ങള്‍ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :