സിപിഐ- എഐഡിഎംകെ സഖ്യം; സെന്‍റ് ജോര്‍ജ് കോട്ടയില്‍ നിന്നും ചെങ്കോട്ടയിലേക്കെത്താന്‍ പുരട്ചി തലൈവി?

WEBDUNIA|
PTI
ജയലളിതയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്കുയര്‍ത്തിക്കാട്ടി മൂന്നാം മുന്നണി രൂപീകരണചര്‍ച്ചകള്‍ ഊര്‍ജ്ജിതമാകുന്നതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലാണ് മുഖയമന്ത്രി നയിക്കുന്ന എഐഎഡിഎംകെയുമായി സിപിഐ സഖ്യത്തിലായത്.

തമിഴ്നാട് സെക്രട്ടേറിയറ്റും നിയമസഭയും പ്രവര്‍ത്തിക്കുന്ന സെന്‍റ് ജോര്‍ജ് കോട്ടയിലെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും 2014ല്‍ ചെങ്കോട്ടയിലേക്ക് പ്രധാനമന്ത്രിയായി ജയലളിത എത്തുമെന്ന് പ്രവചിക്കുന്ന പോസ്റ്ററുകള്‍ തമിഴ്നാട്ടില്‍ മുമ്പ് പതിച്ചിരുന്നു.

ലോകസഭ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുമെന്ന് ഇരു പാര്‍ട്ടി നേതാക്കളും അറിയിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ വീണ്ടും ചൂടുപിടിക്കുന്നത്. ഫെബ്രുവരി 2 ന് ചെന്നൈയില്‍ വച്ചായിരുന്നു സഖ്യ ചര്‍ച്ച. ചര്‍ച്ചയില്‍ സിപിഐ നേതാക്കളായ എബി ബര്‍ദ്ദനും സുധാകര്‍ റെഡ്ഡിയും പങ്കെടുത്തു.

സിപിഎമ്മുമായി തിങ്കളാഴ്ച ജയലളിത ചര്‍ച്ച നടത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റുകളും സ്വന്തമാക്കുകയാണ് ജയലളിതയുടെ ലക്ഷ്യം. അതിനായാണ് ഇടതുപാര്‍ട്ടികളെ കൂടെ നിര്‍ത്തുന്നത്.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും സിപിഐ, സിപിഎം പാര്‍ട്ടികള്‍ ജയലളിതയുടെ എഐഎഡിഎംകെയുടെ ഒപ്പമായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച നിബന്ധനകള്‍ ഇരുകൂട്ടരും അംഗീകരിച്ചിട്ടുണ്ട്.

ഫെബ്രുവരിയില്‍ സമാജ് വാദ് പാര്‍ട്ടിയുടേയും ജനത ദള്‍ യുണൈറ്റഡിന്റേയും നേതൃത്വത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാന്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും എതിര്‍ക്കുന്ന പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി മുഖ്യമന്ത്രി ജയലളിതയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ടല്ലോയെന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയാല്‍ പ്രധാനമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ബര്‍ദന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :