സാങ്കേതിക വിദ്യകളുമായി ബിജെപി

WEBDUNIA|
PTI
PTI
പ്രചാരണത്തിന്‌ സാങ്കേതിക വിദ്യകളുടെ പുതുവഴികള്‍ തേടുകയാണ്‌ എറണാകുളത്തെ ബിജെപി പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സാധ്യമായതെല്ലാം ചെയ്യുകയാണവര്‍. ഇതിന്റെ ഭാഗമായിട്ടാണ്‌ ബൂത്ത്‌ തലം മുതല്‍ പഞ്ചായത്ത്‌ തലം വരെയുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന്‌ വോയ്സ്‌ ബ്രിഡ്ജിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്‌.

1400 ഓളം ബൂത്തുകളിലെ ബൂത്ത്‌ പ്രസിഡന്റ്‌, സെക്രട്ടറി , ഏഴ്‌ പാര്‍ലമെന്റ്‌ മണ്ഡലങ്ങളിലെ ഇലക്ഷന്‍ മാനേജ്‌മന്റ്്‌ ഇന്‍ചാര്‍ജ്മാരടക്കമുള്ള 2000 ത്തിലേറെ വരുന്ന പ്രവര്‍ത്തകരുമായി രാവിലേയും വൈകുന്നേരവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാണ്‌ ഈ സംവിധാനത്തില്‍ നടക്കുന്നത്‌.

സംസ്ഥാന നേതാക്കള്‍ എത്തുമ്പോള്‍ ബൂത്ത്‌ തലത്തിലുള്ളവരുമായും പഞ്ചായത്ത്‌ തലത്തിലുള്ളവരുമായി എത്ര മിനിറ്റ്‌ വേണമെങ്കിലും പരസ്പരം ആശയവിനിമയം നടത്താന്‍ ഇതിലൂടെ സാധിക്കും. പ്രചാരണവുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ തന്നെ അത്‌ മണ്ഡലം, ബൂത്ത്‌, പഞ്ചായത്ത്‌, ജില്ലാ, സംസ്ഥാന നേതാക്കളിലേക്ക്‌ അപ്പോള്‍തന്നെ എത്തും. കൂടാതെ എറണാകുളം ജില്ലയിലെ 10 ലക്ഷത്തോളം വോട്ടര്‍മാരിലേക്ക്‌ എ.എന്‍. രാധാകൃഷ്ണന്‌ വേണ്ടി വോട്ട്‌ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വോയ്സ്‌ മെസേജ്‌ എത്തിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്‌.

ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ മോദിയുടേയും എസ്‌.രമേശന്‍ നായരുടേയും ഗാനങ്ങളുടെ ഡയലര്‍ ടോണും അപ്‌ ലോഡ്‌ ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :