രാധാകൃഷ്ണനും കെ വി തോമസിനും കാരണംകാണിക്കല്‍ നോട്ടീസ്

WEBDUNIA|
PRO
PRO
കൊച്ചി ലോക്‍സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജില്ലാ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ്‌ മോണിറ്ററിങ്‌ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. സമതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല തിരഞ്ഞടുപ്പ്‌ ഓഫീസറായ ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം വിവിധ സ്ഥാനാര്‍ഥികള്‍ക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിക്കഴിഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി കെ.വി. തോമസ്‌, ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ്‌ നോട്ടീസ്‌ നല്‍കിയത്‌. അധികാരം ദുര്‍വിനിയോഗം ചെയ്ത്‌ യുഡിഎഫിന്റെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ ആളെ കൂട്ടാന്‍ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിച്ചെന്ന പരാതിയിലും ജനസമക്ഷം എന്ന ലഘുലേഖ വിതരണം ചെയ്യുന്നതിന്‌ ഐജിഎസ്‌ ഉപയോഗിക്കുക വഴി ഇന്ത്യ ഗവണ്‍മെന്റിന്റെ മുദ്രയും വിലാസവും ദുരുപയോഗിച്ചു എന്ന പരാതിയിലുമാണ്‌ കെ.വി. തോമസിന്‌ നോട്ടീസ്‌.

വൈക്കം മുഹമ്മദ്‌ ബഷീര്‍ റോഡും സമീപതോടും സംരക്ഷിക്കുന്നതിന്‌ 4.29 കോടി എന്ന തലക്കെട്ടോടെ മാതൃഭൂമിയില്‍ വന്ന വാര്‍ത്ത എംസിഎംസി റിപ്പോര്‍ട്ട്‌ ചെയ്തതിനെ തുടര്‍ന്ന്‌ പ്രസ്താവന ഇറക്കിയ വാര്‍ഡ്‌ കൗണ്‍സിലര്‍ എം.എസ്‌. സൈമണും നോട്ടീസ്‌ നല്‍കി. തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ നിലവില്‍ വന്നതിനു ശേഷം ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ പറവൂര്‍ പുതിയകാവ്‌ ഭഗവതി ക്ഷേത്രത്തില്‍ മാച്ചാംതുരുത്ത്‌ ബിജെപി യൂണിറ്റ്‌ തുടങ്ങിയ സൗജന്യ ടീ സ്റ്റാള്‍ ഉദ്ഘാടനം ചെയ്തതായി കേരള കൗമുദിയില്‍ വന്ന വാര്‍ത്ത എംസിഎംസി റിപ്പോര്‍ട്ടു ചെയ്തത്‌ പ്രകാരമാണ്‌ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക്‌ നോട്ടീസ് നല്‍കിയത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :