നിഷ്‌പക്ഷ വോട്ടുകള്‍ ബിജെപിക്ക്‌ അനുകൂലം

കൊല്ലം| WEBDUNIA|
PRO
പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷ വോട്ടുകള്‍ ഇക്കുറി ബിജെപിക്ക്‌ അനുകൂലമാകാന്‍ സാധ്യത. തെരഞ്ഞെടുപ്പ്‌ പ്രചരണം ആരംഭിച്ചപ്പോള്‍ മുന്‍തൂക്കം യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രനായിരുന്നു. സിപിഎം അവരുടെ സര്‍വശക്തിയും ഉപയോഗിച്ച്‌ രംഗത്ത്‌ എത്തിയതോടെ ബേബിയും ഒപ്പത്തിനൊപ്പമായി. എന്നാല്‍ വോട്ടെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുന്ന കൊല്ലത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറുകയാണ്‌.

മാറി മാറി ഇടതിനെയും വലതിനെയും പരീക്ഷിച്ച കൊല്ലം ജനത ഇക്കുറി മാറി ചിന്തിക്കാന്‍ തയ്യാറെടുക്കുന്നു എന്നതിന്റെ ഉദാഹരണമാണഅ ബിജെപി സ്ഥാനാര്‍ത്ഥി പി എം. വേലായുധന്റെ സ്വീകരണപരിപാടികളിലെ ജനസാഫല്യം തെളിയിക്കുന്നത്‌. സിപിഎമ്മിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടില്‍ അമര്‍ഷമുള്ള സാധാരണ പ്രവര്‍ത്തകരും കൊല്ലത്തൊരു കോണ്‍ഗ്രസുകാരനെ മത്സരിപ്പിക്കാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ്‌ നേതൃത്വത്തോട്‌ അമര്‍ഷമുള്ള ബിജെപിക്ക്‌ അനുകൂലമായി വോട്ട് ചെയ്യാന്‍ തയറെടുക്കുകയാണ്‌.

തുടക്കം ആവേശമായിരുന്നെങ്കില്‍ വെട്ടെടുപ്പ്‌ അടുക്കുന്തോറും കോണ്‍ഗ്രസ്‌ ഇലക്ഷന്‍ ക്യാമ്പ്‌ നിര്‍ജീവമാകുകയാണ്‌. ഇടതനും വലതനും ഉയര്‍ത്തുന്ന വികസന വാഗ്ദാനങ്ങള്‍ കൊല്ലം ജനത തള്ളിക്കളയുകയാണ്‌. നിഷ്പക്ഷ വോട്ടുകള്‍ ബിജെപിക്ക്‌ അനുകൂലമാകുന്നതോടെ കൊല്ലത്ത്‌ ആര്‍ക്കും അമിത വിജയപ്രതീക്ഷ വച്ചു പുലര്‍ത്താനാകില്ല. നരേന്ദ്രമോദി തരംഗം വന്നതോടെ യുവവോട്ടുകളില്‍ അമ്പതുശതമാനം ബിജെപി നേടിയെടുക്കാനുള്ള സാധ്യതയുണ്ട്‌. പട്ടികജാതി പട്ടികവര്‍ഗ വോട്ടുകളും ബിജെപിക്ക്‌ അനുകൂലമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :