തല്‍ക്കാലം എല്‍ഡിഎഫിന്റെ ഘടകകകഷിയാകില്ലെന്നും തുടര്‍ചര്‍ച്ചകള്‍ പിന്നീട് നടത്തുമെന്നും ഗൗരിയമ്മ അറിയിച്ചു.വസതിയില്‍ സിപിഎം നേതാക്കളായ തോമസ് ഐസക്, ആനത്തലവട്ടം ആനന്ദന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഗൗരിയമ്മ നിലപാട് വ്യകതമാക്കിയത്.
എല്‍ഡിഎഫ് നേതാക്കൾ തന്റെ അടുക്കലെത്തി ചര്‍ച്ച നടത്തണമെന്ന് ഗൗരിയമ്മ ആവശ്യപ്പെടുകയുണ്ടായി. ഇതനുസരിച്ചാണ് ഇരുനേതാക്കളും ഗൗരിയമ്മയുടെ വസതിയിലെത്തിയത്.