കലാശക്കൊട്ടിന്‌ നാലു നാളുകള്‍

തിരുവന്തപുരം: | WEBDUNIA|
PRO
തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ കലാശക്കൊട്ടിന്‌ ഇനി നാലു നാള്‍ മാത്രം. ആശങ്കകള്‍ ഒഴിയാതെ ഇടതു-വലതു മുന്നണികള്‍. അടിയൊഴുക്കുകളായിരിക്കും ഇത്തവണത്തെ ഫലം നിര്‍ണയിക്കുകയെന്ന്‌ ഉറപ്പായ സാഹചര്യത്തില്‍ രാഷ്ട്രീയ പോരാട്ടം കൈവിട്ട്‌ ജാതിമത പ്രീണനത്തിന്‌ മത്സരിക്കുകയാണ്‌ യുഡിഎഫും എല്‍ഡിഎഫും.

നാടിന്റെ ശോച്യാവസ്ഥയും വിലക്കയറ്റവും പരമ്പരാഗത തൊഴില്‍ മേഖലയുടെയും കാര്‍ഷിക മേഖലയുടെയും തകര്‍ച്ച തീരദേശവാസികളുടെ ദുരിതവും തുടങ്ങി ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്‌ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പ്രചാരണം സജീവമായി നടക്കുന്നത്‌.

പാര്‍ട്ടികള്‍ക്കുള്ളില്‍ നിന്നും മുന്നണികള്‍ക്കുള്ളില്‍ നിന്നും കാലുവാരലും അടിയൊഴുക്കുകളും ഉറപ്പായ സാഹചര്യത്തില്‍ ഇനിയുള്ള ദിവസങ്ങള്‍ പണത്തിന്റെ കുത്തൊഴുക്കിലായിരിക്കും ഇരുപക്ഷവും മത്സരിക്കുക. അവസരത്തിനൊത്തുയര്‍ന്ന്‌ ചില സമുദായ നേതാക്കള്‍ തങ്ങളുടെ പോക്കറ്റുകള്‍ നിറയ്ക്കുകയാണ്‌.

തീരദേശ ജനതയുടെ പേരില്‍ നേരത്തെ നിരവധി കണ്ണീരൊഴുക്കിയ സമുദായ നേതാവും താലൂക്ക്‌ നേതാവും സമുദായംഗങ്ങളുടെ തലയെണ്ണം പറഞ്ഞാണത്രെ കച്ചവടം ഉറപ്പിച്ചത്‌.

സംഘടിത മതന്യൂനപക്ഷ നേതൃത്വങ്ങള്‍ തങ്ങളുടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ പറഞ്ഞ്‌ സമ്മര്‍ദ്ദശക്തിയാകുമ്പോള്‍ സമുദായ നേതാവും സംഘവും തങ്ങളുടെ സ്ഥാനമാനങ്ങള്‍ ഉറപ്പിക്കാനും സാമ്പത്തിക നേട്ടത്തിനുമായി ഏകപക്ഷീയ പിന്തുണ പ്രഖ്യാപിക്കുകയാണ്‌. മാറാട്‌ മത്സത്തൊഴിലാളികളെ മതഭീകരവാദികള്‍ അരുംകൊല ചെയ്തപ്പോഴും ഈ നേതാവിന്‌ ഇതേ മനോഭാവമായിരുന്നുവെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :