ന്യൂഡല്‍ഹി: രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന റയില്‍വെ ബജറ്റ് ബുധനാഴ്ച. ഇടക്കാല റെയില്‍വെ ബജറ്റ് മന്ത്രി എം മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാളെ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബജറ്റ് നിരാശപ്പെടുത്തുന്നതായിരിക്കില്ല എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കാം. യാത്രക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കാം.