താമരക്കുളങ്ങള്‍ മൂടാന്‍ കോണ്‍ഗ്രസ്, കൈമറയ്ക്കാന്‍ ബിജെപി!!!

WEBDUNIA|
PRO
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പല രസകരമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. സ്ഥാനാര്‍ഥികളുടെ അപരന്മാരും ചിഹ്നത്തിന്റെ അപരന്മാരും ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല.

ലോക്സഭ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ അത്തരം പോര്‍വിളികള്‍ ഉയരാന്‍ സാധ്യതയുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് കൊടുമ്പിരികൊണ്ട മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ആശങ്ക താമരക്കുളങ്ങളായിരുന്നു.

താമരക്കുളങ്ങള്‍ മൂടണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെരഞ്ഞെടുപ്പില്‍ താമരക്കുളങ്ങള്‍ വഴി ബിജെപിയുടെ ചിഹ്നമായ താമര വോട്ടര്‍മാരുടെ ഇടയില്‍ സ്വാധീനം ചെലുത്തുമെന്ന് കണ്ടാണ് കോണ്‍ഗ്രസ് ഈയൊരു ആവശ്യം ഉന്നയിച്ചത്.

കോണ്‍ഗ്രസിന്റെ വിചിത്രമായ ആവശ്യത്തെ പരിഹാസത്തോടെയാണ് ബി.ജെ.പി നേരിട്ടത്. ‘കോണ്‍ഗ്രസ് താമരക്കുളങ്ങള്‍ മൂടണമെന്ന് പറഞ്ഞാല്‍ എല്ലാവരുടേയും കൈ മറയ്ക്കണമെന്ന് പറയേണ്ടിവരും. കാരണം അവരുടെ ചിഹ്നം കൈപ്പത്തിയാണല്ലോ’ ബിജെപി വക്താവ് വിശ്വാസ് സാരംഗ് തിരിച്ചടിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :