അദ്വാനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 9 ഏപ്രില്‍ 2009 (15:25 IST)
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍ കെ അദ്വാനി ഗാന്ധിനഗര്‍ ലോക്‍സഭാ മണ്ഡലത്തില്‍ ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നയിച്ച വന്‍‌ റാലിയുടെ അകമ്പടിയോടെയാണ് അദ്വാനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

പ്രസിദ്ധ നര്‍ത്തകി മല്ലിക സാരാഭായ് അദ്വാനിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. കലോലില്‍ നിന്നുള്ള എം‌എല്‍‌എ സുരേഷ് പട്ടേല്‍ ആണ് അദ്വാനിയെ എതിരിടുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

1991 മുതലുള്ള കാലയളവില്‍, 1996ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതൊഴികെ, അദ്വാനി ലോക്സഭയില്‍ ഗാന്ധിനഗര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു വരികയാണ്. 1996ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെതിരെ കേസ് നിലനില്‍ക്കുന്നതിനാല്‍ മത്സരിക്കുന്നില്ല എന്ന് തീരുമാനിക്കുകയായിരുന്നു.

1999ല്‍ മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി എന്‍ ശേഷനായിരുന്നു അദ്വാനിയെ എതിരിട്ടത്. ശേഷനെ മൂന്ന് ലക്ഷം വോട്ടിനാണ് അദ്വാനി പരാജയപ്പെടുത്തിയത്. 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അദ്വാനി രണ്ട് ലക്ഷം വോട്ടിന്‍റെ ഭൂ‍രിപക്ഷത്തിലാണ് ജയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :