ദീപാവലിക്ക് മധുരം നല്‍കുമ്പോള്‍ ഏവരും ഓര്‍ക്കുന്ന ഒരു വിഭവമാണ് മൈസൂര്‍ പാക്ക്. ഏതാനും ദിവസങ്ങളോളം കേടുകൂടാതിരിക്കും എന്നതും ഈ വിഭവത്തിന്‍റെ പ്രത്യേകതയാണ്.
ചേര്‍ക്കേണ്ട ഇനങ്ങള്‍
അരിച്ച കടലമാവ് - ഒരു കപ്പ് പഞ്ചസാര : ഒന്നേകാല്‍ കപ്പ് നെയ്യ് : മൂന്നു കപ്പ് വെള്ളം : ഒന്നര കപ്പ്
ഉണ്ടാക്കുന്ന വിധം
ആദ്യം നെയ്യ് നന്നായി ഉരുക്കി വയ്ക്കുക. പിന്നീട് കടലമാവില്‍ രണ്ട് സ്പൂണ്‍ നെയ്യ് ചേര്‍ത്തിളക്കി വയ്ക്കുക.
ഒരു പരന്ന പാത്രത്തില്‍ പഞ്ചസാരയും വെള്ളവും കലര്‍ത്തി നന്നായി ചൂടാക്കുക. നന്നായി ചൂടാകാന്‍ തുടങ്ങുമ്പോള്‍ കടലമാവ് ഇതിലിട്ട് ഇളക്കുക. ഇതില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. ചെറു തീയില്‍ ഒരു വിധം കുറുകാന്‍ തുടങ്ങുമ്പോള്‍ അല്‍പ്പാല്‍പ്പം നെയ്യ് ചേര്‍ത്തിളക്കുക.
പിന്നീട് ഇത് നന്നായി ഇളകിയ ശേഷം ഒരു പരന്ന പാത്രത്തില്‍ ഒഴിക്കുക. അധികം തണുക്കുന്നതിനു മുമ്പായി ആവശ്യം അനുസരിച്ച് ചെറിയ കഷണങ്ങളായി ഒരു കത്തികൊണ്ട് മുറിക്കുക.
WEBDUNIA|
തണുത്ത ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചുവയ്ക്കുക. ഏകദേശം പത്ത് ദിവസത്തോളം ഇത് കേടുകൂടാതിരിക്കും.