കേരളത്തിന് തൊട്ടുള്ള തമിഴ്നാട്ടില്‍ ദീപാവലി ദേശീയോത്സവമാണ്. ഈ ദിവസം വീടുകളും തെരുവുകളും ദീപലംകൃതമാവും .ദേവിയെ ഐശ്വര്യത്തിന്‍റെയും സമ്പത്തിന്‍റെയും ദേവതയായി സങ്കല്‍പ്പിച്ച് ലക്ഷ്മീ പൂജ നടത്തുന്നു. ഇന്ത്യയിലെങ്ങും ഏതാണ്ട് ഇതേമട്ടിലാണ് ദീപാവലി ആഘോഷം.
മാര്‍വാടികളുടെയും ഗുജറാത്തികളുടെയും സിന്ധികളുടെയും പ്രധാന ഉത്സവമാണ് ദീപാവലി. അവര്‍ ദീപാവലി മൂന്നു ദിവസമാണ് ആഘോഷിക്കുന്നത്.
ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ ദീപാവലിയോടനുബന്ധിച്ചുള്ള ഗോവര്‍ദ്ധനപൂജ ഒരു പ്രധാന ചടങ്ങാണ്. ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധനഗിരി ഉയര്‍ത്തിയതിന്‍റെ ഓര്‍മ്മയ്ക്കായാണ് ദീപാവലിയുടെ നാലാം ദിവസം ഈ പൂജ നടത്തുന്നത്.
ബിഹാറില്‍ പശുച്ചാണകം കൂമ്പാരമാക്കി പൂക്കള്‍ കൊണ്ടലംകരിച്ച് ആരാധന നടത്തുന്നു. പിന്നീട് ഈ ചാണകം പ്രസാദമായി നല്‍കുകയും ചെയ്യുന്നു.
ബംഗാളില്‍ ഈ ദിവസം കാളീപൂജയ്ക്കാണ് പ്രാധാന്യം. കാളി തന്‍റെ പുറമേയുള്ള കറുപ്പ് നീക്കി ഉള്ളിലൊളിഞ്ഞിരിക്കുന്ന ദിവ്യചൈതന്യം പ്രകാശിപ്പിക്കാനുള്ള പൂജയാണ് അന്ന് നടക്കുക.
WEBDUNIA|
ശ്രീരാമന്‍ രാവണ നിഗ്രഹം കഴിഞ്ഞ് അയോദ്ധ്യയില്‍ തിരിച്ചെത്തിയപ്പോള്‍ ആളുകള്‍ ദീപം കൊളുത്തി വരവേറ്റതാണ് ദീപാവലിയെന്നും, ശ്രീരാമ പട്ടാഭിഷേകദിവസമാണ് ദീപാവലിയെന്നും വിവിധ ഐതിഹ്യ കഥകള്‍ പറയുന്നു.