രാംഗോപാല്‍-മായാത്ത മാന്ത്രിക നടനം

ജനനം:1912 നവംബര്‍ 20, മരണം:2003 ഒക്ടോബര്‍ 12.

Ram Gopal dancer
WDWD
രാംഗോപാല്‍ എന്ന മനുഷ്യന്‍ മരിച്ചു. കലാലോകം കണ്ണുകള്‍ പതിയെ അടച്ചു. നൃത്തത്തിന്‍റെ നിത്യ വിസ്മയത്തിന് അവസാനമായി.

രാംഗോപാല്‍ (1914-2003) - എന്നെഴുതേണ്ടി വരുന്നതിനെപ്പറ്റി കലാസ്നേഹികള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ലോകത്തിലെ ഏറെ പ്രശസ്തമായ വേദികളില്‍ നൃത്തരൂപങ്ങളുടെ മാന്ത്രിക തലങ്ങള്‍ അസാധാരണമാം വിധം കണ്ടെത്തിയ തികവുറ്റ കലാകാരനായിരുന്നു രാംഗോപാല്‍. ജീവിതത്തിന്‍റെ നല്ലൊരു ഭാഗം വിദേശത്ത് പ്രത്യേകിച്ച് ഇംഗ്ലണ്ടിലാണ് അദ്ദേഹം കഴിഞ്ഞത്.

പോളണ്ടിലെ ഓപ്പറ ഹൗസ്, ഗ്രാന്‍റ് തിയേറ്റര്‍, പാരീസിലെ പലൈസ് ഡ്യു ലൗറെ, മുയ്സി ഗെയ്മറ്റ്, ലണ്ടനിലെ ആന്‍ഡ്വിച്ച്, സ്റ്റോക്ഹോമിലെ പ്രശസ്തമായ ടൗണ്‍ഹാള്‍ തുടങ്ങിയ വേദികള്‍ രാംഗോപാലിന്‍റെ നൃത്തച്ചുവടുകള്‍ക്ക് സാക്ഷ്യം വഹിച്ചവയാണ്.
Nijinski and Ram Gopal
PROPRO


രാമിനെപ്പറ്റി പ്രശസ്തമായ രണ്ട് സിനിമകള്‍ ഫ്രഞ്ചില്‍ ഉണ്ടായിട്ടുണ്ട്. ഓം ശിവ, റാം എന്നീ സിനിമകള്‍ ഒരു കലാരൂപം എന്നതിലുപരി നൃത്തത്തിന്‍റെ പാഠപുസ്തകങ്ങള്‍കൂടിയാണ്.

പ്രശസ്ത ചലച്ചിത്രസംവിധായകന്‍ ഡേവിഡ് ലീന്‍, രാംഗോപാലിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ രചിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ത്തിയാവുന്പോഴേക്കും ലീന്‍ മരിച്ചു.

ബിസാനോ രാംഗോപാല്‍ 1914 നവംബര്‍ 20ന് ബാംഗ്ളൂരിലാണ് ജനിച്ചത്. അമ്മ ബര്‍മ്മക്കാരിയും, അച്ഛന്‍ രജപുത്രനുമായിരുന്നു.

ബാംഗ്‌ളൂര്‍ ബെന്‍സണ്‍ ടൗണിലെ രാംഗോപാലിന്‍റെ ജന്മഗൃഹം ടെന്നീസ് കോര്‍ട്ടും നീന്തല്‍ കുളവുമൊക്കെയുള്ള ഒരു രമ്യഹര്‍മ്മ്യമായിരുന്നു. റ്റോറ്ക്ക്വി കാസില്‍ . എന്നാല്‍ അതിലൊന്നും താല്‍പര്യമില്ലായിരുന്ന രാം ചലനങ്ങളുടെ നിഗൂഢതയില്‍ ആകൃഷ്ടനായി.

WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :