സോക്രട്ടീസ്: തത്വചിന്തയുടെ ആചാര്യന്‍

WEBDUNIA|
സോഫ്രോ നിക്കസ് എന്ന ശില്‍പിയുടേയും വയറ്റാട്ടിയായ ഫൈനറട്ടെയുടേയും മകനായിരുന്നു സോക്രട്ടീസ് എന്നാണ് പ്രാചീന രേഖകളില്‍ നിന്നും കിട്ടുന്ന വിവരം.

സാന്ദീപ്പി ആയിരുന്നു സോക്രട്ടീസിന്‍റെ ഭാര്യ, രണ്ടു മക്കളും ഉണ്ടായിരുന്നു. വഴക്കാളിയായിരുന്ന ഭാര്യയോടൊത്തു ജീവിച്ച സോക്രട്ടീസിന് ആരോടും സൗഹൃ ദപൂര്‍വം പെരുമാറാനുള്ള അനുഭവം കൈവന്നില്ല. സോക്രട്ടീസ് സിമ്പോസിയങ്ങളില്‍ പങ്കെടുക്കുകയും പ്രഭാഷണങ്ങളിലും മദ്യപാന സദസ്സുകളിലും പതിവുകാരനാവുകയും ചെയ്തിരുന്നു.

നല്ല മദ്യപാനിയായിരുന്നു സോക്രട്ടീസ് എങ്കിലും മദ്യത്തിന് അദ്ദേഹത്തെ ഒരിക്കലും കീഴ്പ്പെടുത്താനായില്ല. ചെറുപ്പത്തില്‍ അദ്ദേഹം അസാമാന്യ ധീരത പ്രകടിപ്പിച്ചിരുന്നു. മരണത്തിന്‍റെ കാര്യത്തില്‍ പോലും ഇത് തുടരുകയും ചെയ്തിരുന്നു.

സോക്രട്ടീസ് ഒന്നും എഴുതുകയോ രേഖയാക്കി വയ്ക്കുകയോ ചെയ്തിട്ടില്ല. പ്ളേറ്റോ, സെനോഫണ്‍, അരിസ്റ്റോട്ടില്‍ എന്നിവരുടെ രചനകളില്‍ നിന്നാണ് സോക്രട്ടീസിന്‍റെ തത്വചിന്തകളേയും സിദ്ധാന്തങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തിന് ലഭിക്കുന്നത്.

എന്തായിരുന്നു സോക്രട്ടീസിന്‍റെ ജീവനോപാധി എന്ന കാര്യം വളരെ വ്യക്തമല്ലെങ്കിലും അദ്ധ്യാപനമായിരുന്നു എന്നാണ് നിഗമനം. അച്ഛന്‍റെ ചില ശില്‍പവേലകള്‍ അദ്ദേഹം ചെയ്തു. കുട്ടികളെ പഠിപ്പിക്കുന്നതിന് അദ്ദേഹം കാശു വാങ്ങിച്ചിരുന്നുവെന്നും ഇല്ലെന്നും രണ്ട് അഭിപ്രായമുണ്ട്.

ചീറോഫോന്‍ എന്ന സുഹൃ ത്തിന്‍റെ സഹായത്തോടെ അദ്ദേഹം ശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്നു എന്നാണ് അരിസ്റ്റാഫാനസ് പറയുന്നത്. ശാസ്ത്ര ഗവേഷണത്തില്‍ അദ്ദേഹം മുഴുകിയിരുന്നതായി പ്ളേറ്റോയും പറയുന്നുണ്ട്.

ഗ്രീസിലെ ഏഥനീയന്‍ സാമ്രാജ്യം ക്ഷയിക്കുന്ന കാലത്താണ് സോക്രട്ടീസ് ജീവിച്ചിരുന്നത്. പെലോപൊന്നീസ്യന്‍ യുദ്ധത്തില്‍ സ്പാര്‍ട്ടയും സഖ്യകക്ഷികളുമാണ് ഏഥന്‍സിനെ തോല്‍പ്പിച്ചത്. തോല്‍വിയുടെ നാണക്കേടില്‍ കഴിയുന്ന ഏഥന്‍സിലെ വരേണ്യ നേതാക്കള്‍ക്ക് സോക്രട്ടീസിന്‍റെ തത്വചിന്തയും അദ്ധ്യാപനവുമൊന്നും അത്ര പിടിച്ചില്ല.

യുവാക്കളെ വഴിതെറ്റിക്കുന്നു എന്നാരോപിച്ച് അവര്‍ കോടതിയെ സ്വാധീനിക്കുകയും സോക്രട്ടീസിന് മരണ ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തു.

വിധിക്കെതിരെ സംസാരിച്ച സോക്രട്ടീസ് ഈ വരേണ്യ നേതാക്കള്‍ക്ക് ഒന്നും അറിയില്ല എന്ന് തുറന്നു പറഞ്ഞു. നന്മയെക്കുറിച്ച്, സൗന്ദര്യത്തെക്കുറിച്ച്, സദാചാരത്തെക്കുറിച്ച് ഒന്നും അവര്‍ക്കറിയില്ല. തനിക്കും ഒന്നുമറിയില്ലായിരുന്നു എങ്കിലും അറിയാനുള്ള ആഗ്രഹം കൊണ്ടാണ് തനിക്ക് വിജ്ഞാനം നേടാന്‍ കഴിഞ്ഞത് എന്നദ്ദേഹം പറഞ്ഞു.

സ്വന്തം ജീവിതകാലത്തെ ഏറ്റവും വിഖ്യാതനായ തത്വചിന്തകന്‍ സോക്രട്ടീസ് ആയിരുന്നു. എന്തിനേയും ഏതിനേയും ചോദ്യം ചെയ്ത ആദ്യത്തെ വ്യക്തി സോക്രട്ടീസ് ആയിരുന്നു. ഈ ധിക്കാരമാണ് മേലാളന്മാര്‍ക്ക് ഇഷ്ടപ്പെടാതെ പോയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :