സദാചാരം മറന്ന പ്രചാരണയുദ്ധം

ജി കെ

PRO
മുന്നണികളുടെ ഇത്തരം നിലപാടിലൂടെ വര്‍ഗീയ സംഘടനകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ സ്വീകാര്യത അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നതെന്ന യാഥാര്‍ത്ഥ്യത്തിനു നേര്‍ക്ക് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ണടയ്ക്കുകയാണ്.

ഇതില്‍ മുഖ്യധാരാ മാധ്യമങ്ങളും ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. മദനിയുടെ പി ഡി പിയെയും രാമന്‍ പിള്ളയുടെ ജനപക്ഷത്തെയും ഒരുപോലെ പുണര്‍ന്ന ഇടതുപക്ഷമോ എന്‍ ഡി എഫിന്‍റെ വോട്ട് ആവാമെന്ന് പ്രഖ്യാപിച്ച യു ഡി എഫോ, ആരാണ് വര്‍ഗീയ പ്രീണനം നടത്തുന്നതെന്ന് കണ്ടെത്താനാണ് നമ്മുടെ മാധ്യമങ്ങള്‍ അന്വേഷണാത്മകമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെ സംഘടനകളെയും വിശ്വാസികളെയും വോട്ടു ബാങ്കായി കാണുന്ന നേതൃത്വങ്ങളും ഇതില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കുന്നുണ്ട്.

പുതിയ കാലഘട്ടത്തിന്‌ അനുയോജ്യമായ ഒരു രാഷ്‌ട്രീയവും വികസന നയവും സ്വരൂപിക്കാനും പഴകിയ ചിന്തകളും സങ്കുചിത നിലപാടുകളുംവെടിഞ്ഞ് സമൂഹത്തെ അപഗ്രഥിക്കാനും പുതിയൊരു രാഷ്‌ട്രീയവും പുതിയൊരു കേരളവും പുതിയൊരും ഇന്ത്യയും കെട്ടിപ്പടുക്കാനുള്ള ആശയങ്ങള്‍ മുന്നോട്ടുവച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനി എന്നാണാവോ തയ്യാറാവുക.
WEBDUNIA| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2009 (19:21 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :