വിപ്ളവത്തിന്‍റെ ആള്‍രൂപം

WEBDUNIA|
കേരളത്തിന്‍റെ വിപ്ലവനായകരിലും സ്വാതന്ത്ര്യ സമര സേനാനികളിലും പ്രമുഖനായിരുന്നു സുബ്രഹ്മണ്യ ഷേണായ്. 1913 മെയ് അഞ്ചിന് സുബ്രഹ്മണ്യം ഷേണായി ജനിച്ചു. ഒരു വിപ്ളവനക്ഷത്രത്തിന്‍റെ ഉദയമായിരുന്നു അതെന്ന് കേരളം തിരിച്ചറിയാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു.

സമ്പന്ന കൊങ്ങിണി കുടുംബത്തിന്‍റെ സുഖലോലുപതയില്‍ പിറന്നു വീണ ഷേണായിയുടെ കണ്ണുകള്‍ സമൂഹത്തിനു നേരെ തുറന്നത് ബന്ധുവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന ലക്ഷ്മണ ഷേണായിയുമായുള്ള സഹവാസമാണ്.

ബ്രാഹ്മണാചാര പ്രകാരം ഉപനയനവും ബാസല്‍ മിഷന്‍ സ്കൂളില്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ഷേണായി മെല്ലെ ദേശീയ ബോധത്തിന്‍റെ തീപ്പൊരികളില്‍ ആകൃഷ്ടനാകുകയായിരുന്നു.

1928 ല്‍ ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ അദ്ധ്യക്ഷനായി പയ്യന്നൂരില്‍ നടന്ന നാലാം കേരള രാഷ്ട്രീയ സമ്മേളനത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വോളണ്ടിയറായിരുന്നു ഷേണായി.

ഭഗത് സിംഗിനെ തൂക്കിലേറ്റിയപ്പോള്‍ സ്കൂള്‍ ബഹിഷ്കരിച്ച് പ്രകടനത്തിന് നേതൃത്വം നല്കിക്കൊണ്ടാണ് ഷേണായി പ്രതികരിച്ചത്.

ഗാന്ധി തൊപ്പി വച്ച് ക്ളാസിലെത്തിയ ഷേണായി രാജാവിനെ പ്രകീര്‍ത്തിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. വെള്ളക്കാരനായ ഉദ്യോഗസ്ഥന്‍ ഇന്‍സ്പെക്ഷനു വന്ന ദിവസം യൂണീയന്‍ ജാക്കിനു പകരം ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ ഷേണായി സ്കൂളില്‍നിന്നു പുറത്തായി.

ഹരിജനങ്ങളെ അക്ഷരം പഠിപ്പിക്കുകയും പന്തിഭോജനം നടത്തുകയും അവരോടൊപ്പം ജാഥ നടത്തുകയും ചെയ്ത ഷേണായിയെസമുദായ വിചാരണ ചെയ്യാന്‍ കൊങ്ങിണികള്‍ ശ്രമിച്ചിരുന്നു.
വിപ്ളവത്തിന്‍റെ ആള്‍രൂപത്തിന് 90 വയസ്

1935 ല്‍ ഉത്തരകേരളത്തില്‍നിന്നുള്ള കെ.പി.സി.സി. അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. എ.കെ.ജിയുടെയും കൃഷ്ണപിള്ളയുടെയും ഇ.എം.എസിന്‍റെയും സ്വാധീനത്തില്‍ ഒരു സമ്പൂര്‍ണ്ണ വിപ്ളവകാരിയായി സുബ്രഹ്മണ്യ ഷേണായി മാറുന്നതാണ് പിന്നീട് കണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :