മരണം പ്രവചിക്കുന്ന പൂച്ച

Oscar Cat
PROPRO
പൂച്ചകള്‍ പലപ്പോഴും ഭീകരതയുടേയും പ്രേതബാധയുടെയും ഒക്കെ പ്രതീകമായി നമ്മുടെ മനസുകളില്‍ ജീവിക്കുന്നു. പൂച്ചയെ ശകുനം കാണുന്നത്, പ്രത്യേകിച്ച് കറുത്ത പൂച്ചയെ, അത്ര നല്ലതല്ല. എന്നാല്‍, മരണം പ്രവചിക്കാന്‍ കഴിയുന്ന ഒരു പൂച്ച ഇതാ.

മൂപ്പരുടെ പേര് ഓസ്‌കാര്‍. അമേരിക്കയിലെ വടക്കു കിഴക്കന്‍ സ്റ്റേറ്റായ റൊഡെ ഐലന്റ്സില്‍ പെട്ട ന്യൂഇംഗ്ലണ്ടിലെ പ്രോവിഡന്‍സിലെ ഒരു ആശുപത്രിയിലാണ് ഓസ്കാറിന്‍റെ താമസം. അവിടത്തെ രോഗികള്‍ എപ്പോഴാണ് മരിക്കുക എന്ന് മറ്റാരെക്കാളും നന്നായി ഓസ്കാറിനറിയാം. ഡോക്‍ടര്‍മാരും ആശുപത്രി ജീവനക്കാരും എല്ലാം അത്ഭുതത്തോടെ ഈ സത്യം അംഗീകരിക്കുന്നു.

മരണം അടുത്ത ആളുകളുടെ അടുത്ത് ചെന്ന് ഓസ്കാര്‍ ചുരുണ്ടിരിക്കും. അപ്പോള്‍ മനസിലാക്കണം ഈ രോഗി നാല് മണിക്കൂറിനകം മരിച്ചിരിക്കും എന്ന്. ഓസ്കാര്‍ അടുത്ത് ചുരുണ്ട് കിടന്നാല്‍ മരണം അടുത്തെത്തിയെന്നാണ് സൂചന.

മരണ പ്രവചനത്തിന്‍റെ കൃത്യത തിരിച്ചറിഞ്ഞ ആശുപത്രി അധികൃതര്‍ ഓസ്കാര്‍ ചെന്നിരിക്കുന്ന രോഗിയുടെ ബന്ധുക്കളെ വിവരമറിയിക്കുക പതിവായി. ഏതാണ്ട് 25 ആളുകളുടെ കാര്യത്തില്‍ പൂച്ചയുടെ പ്രവചനം അച്ചട്ടമായി.

ഓസ്കാര്‍ കാര്യമായ പിഴവുകളൊന്നും വരുത്താറില്ല. രോഗി മരിക്കാറായി എന്ന് അവന്‍ മനസിലാക്കുന്നു. ഡോക്ടര്‍ ഡോസ പറഞ്ഞു. പല കുടുംബംഗങ്ങളുടെ പൂച്ചയുടെ ഈ കഴിവിനെ അംഗീകരിക്കുന്നു എന്ന് മാത്രമല്ല, മരണത്തിലേക്ക് ആഴ്ന്നുപോവുന്ന സ്വന്തം കുടുംബാംഗങ്ങള്‍ക്ക് കൂട്ടിരിക്കുന്ന അവനെ സ്നേഹപൂര്‍വം അഭിനന്ദിക്കുക കൂടി ചെയ്യുന്നുണ്ട്.

ഓസ്കാറിന് വയസ് രണ്ടേ ആയിട്ടുള്ളു. പാര്‍ക്കിന്‍സണ്‍സ്, അല്‍‌ഷിമേഴ്സ് തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവരെ ചികിത്സിക്കുന്ന സ്റ്റീറേ ഹൌസ് നഴ്സിംഗ് ആന്‍റ് റീഹാബിലിറ്റേഷന്‍ സെന്‍ററിലെ മറവി രോഗ വിഭാഗത്തിലേക്ക് ഇവനെ കൊണ്ടുവരികയായിരുന്നു.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :