പ്രകാശ് കാരാട്ടിന് ഇന്ന് ഷഷ്ഠിപൂര്‍ത്തി

prakash karat 150
WDWD
സി.പി.എമ്മിന്‍റെ ജനറല്‍ സെക്രട്ടറിയും ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയ നേതാവുമായ പ്രകാശ് കാരാട്ടിന് 2008 ഫെബ്രുവരി ഏഴിന് 60 വയസ്സ് തികയുന്നു.

നാണം കുണുങ്ങിയായി വായനയില്‍ മാത്രം മുഴുകിയിരുന്ന പ്രകാശ് എന്ന കൊച്ച് ബാലന്‍ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ കക്ഷിയുടെ നേതൃസ്ഥാനത്തെത്തിയത് ഇച്ഛാശക്തി ഒന്നു കൊണ്ടുമാത്രമായിരുന്നു. വായനയും എ.കെ.ജി യുമായുള്ള അടുപ്പവുമായിരുന്നു അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്.

1948 ഫെബ്രുവരി ഏഴിന് ഒറ്റപ്പാലം പനമണ്ണ ചുണ്ടോളിയില്‍ പത്മനാഭന്‍ നായരുടെയും പാലക്കാട് എലപ്പുള്ളി കാരാട്ട് രാധയുടെയും മകനായി പ്രകാശ് ബര്‍മ്മയിലാണ് ജനിച്ചത്.

പത്മനാഭന്‍ നായര്‍ ബര്‍മ്മയില്‍ റയില്‍‌വേ ഉദ്യോഗസ്ഥനായിരുന്നു. അമ്മയുടെ കുടുംബവും ബര്‍മ്മയിലായിരുന്നു. പിന്നീട് കുറച്ച് കാലം അമ്മയും മകനും പാലക്കാട്ട് താമസിച്ചു. അഞ്ച് വയസ്സ് വരെ അവിടെക്കഴിഞ്ഞ് തിരിച്ച് ബര്‍മ്മയിലേക്ക് പോയി.

പഠിത്തത്തിന്‍റെ കാര്യം ആലോചിച്ച് അച്ഛനും അമ്മയും പ്രകാശിനെ ചെന്നൈയിലേക്ക് കൊണ്ടുവന്നു. അതോടെ ചെന്നൈയിലായി പ്രകാശിന്‍റെ ജീവിതം. പതിമൂന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചു. അതോടെ സാമ്പത്തിക പ്രശ്നങ്ങളും ഉടലെടുത്തു. അമ്മ എല്‍.ഐ.സി യില്‍ നിന്ന് വായ്പയെടുത്ത് വീടു വച്ച് അതിന്‍റെ ഒരു ഭാഗം വാടകയ്ക്ക് കൊടുത്ത് മറ്റേ ഭാഗത്തായിരുന്നു താമസിച്ചിരുന്നത്.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :