ന്യൂട്ടണ്‍ - ഭൂഗുരുത്വത്തിന്‍റെ ശാസ്ത്രകാരന്‍

WEBDUNIA|

ലോകത്തിന് ഭൗതികശാസ്ത്രത്തിന്‍റെ പുതിയ മേഖലകള്‍ തുറന്നു കൊടുത്ത ന്യൂട്ടണ്‍ 1727 മാര്‍ച്ച് 31ന് 85-ാം വയസ്സില്‍ അന്തരിച്ചു. ന്യൂട്ടണ്‍ ഭൂമിയില്‍ നിന്ന് മറഞ്ഞുവെങ്കിലും ലോകമുള്ളിടത്തോളം അദ്ദേഹം ഓര്‍മ്മിക്കപ്പെടുകതന്നെ ചെയ്യും

പ്രകാശത്തെക്കുറിച്ചുള്ള പഠനമാണ് സര്‍ ഐസക് ന്യൂട്ടനെ ഏറ്റവുമധികം ശ്രദ്ധേയനാക്കിയത്. സൂര്യപ്രകാശം ഏഴു നിറങ്ങള്‍ കൂടിച്ചേര്‍ന്നതാണെന്ന് പരീക്ഷണങ്ങളിലൂടെ ന്യൂട്ടണ്‍ തെളിയിച്ചു.പ്രകാശം കണികകളാല്‍ നിര്‍മ്മിതമാണെന്ന് ന്യൂട്ടണ്‍ വാദിച്ചു.

പിന്നീട് തരംഗസിദ്ധാന്തത്തിന്‍റെ വരവോടെ ഈ സിദ്ധാന്തത്തിന് പ്രശസ്തി നഷ്ടമായി.

ന്യൂട്ടന്‍റെ പ്രശസ്തമായ മറ്റൊരു കണ്ടു പിടിത്തമായിരുന്നു ഭൂമിയുടെ ആകര്‍ഷണത്തെക്കുറിച്ചുള്ളത് . ഭൂമി എല്ലാ വസ്തുക്കളെയും അതിന്‍റെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്ന് ന്യൂട്ടണ്‍ വിശദീകരിച്ചു.

ചലനത്തെക്കുറിച്ചുള്ള മൂന്നു നിയമങ്ങളാണ്ന്യൂട്ടന്‍റെ പ്രശസ്തമായ മറ്റൊരു കണ്ടുപിടിത്തം. ഈ മൂന്നു നിയമങ്ങളാണ് വസ്തുക്കളുടെ ചലനത്തെ കുറിച്ചുള്ള പഠനത്തിന്‍റെ ആധാരം

ന്യൂട്ടന്‍റെ ജനനം 1642 ജനുവരി നാലിന് വൂള്‍ട്രോപ്പിലായിരുന്നു. ന്യൂട്ടന്‍റെ ജനനത്തിന് മൂന്നു മാസം മുമ്പ് അച്ഛന്‍ മരിച്ചു.

ന്യൂട്ടന് രണ്ടു വയസ്സായപ്പോള്‍ അമ്മ ന്യൂട്ടണെ ഉപേക്ഷിച്ചു പോയി. പിന്നീട് മുത്തശ്ശിയുടെ സംരക്ഷണയിലാണ് ന്യൂട്ടണ്‍ വളര്‍ന്നത്. അസാമാന്യമായ ബുദ്ധിയാണ് കുഞ്ഞ് ന്യൂട്ടനുണ്ടായിരുന്നത്.

ശാസ്ത്രവിഷയങ്ങള്‍ പോലെ തന്നെ മതവും സാഹിത്യവും ന്യൂട്ടനെ സ്വാധീനിച്ചിരുന്നു. 1690 ല്‍ ബൈബിളിലെ തത്വങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ ന്യൂട്ടണ്‍ തയ്യാറാക്കിയിരുന്നു.

1689, 1690 എന്നീ വര്‍ഷങ്ങളില്‍ പാര്‍ലമെന്‍റ് പ്രതിനിധിയായി ന്യൂട്ടണ്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1703ല്‍ അദ്ദേഹം റോയല്‍ സൊസൈറ്റിയുടെ പ്രസിഡന്‍റായി. എന്നാല്‍ ഈ സ്ഥാനം അദ്ദേഹത്തിന് ഒട്ടനവധി ശത്രുക്കളെ സമ്മാനിച്ചു.

തന്‍റെ ജീവിതം മുഴുവന്‍ ശാസ്ത്രത്തിന് വേണ്ടി ന്യൂട്ടണ്‍ സമര്‍പ്പിച്ചു. ഇതിനിടയില്‍ വിവാഹം കഴിക്കാന്‍പോലും അദ്ദേഹം മറന്നു.

.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :