നടനം നടനം മോഹനനടനം

ഇന്ന് ലോക നൃത്തദിനം

WEBDUNIA|

കണ്ണുകളില്‍ ഭാവത്തിന്‍റെ തിരയിളക്കം, വശ്യമധുരമായ പുഞ്ചിരി, ചെഞ്ചുണ്ടില്‍ രാഗശോണിമ, സര്‍വാംഗം ആഭരണഭൂഷിതം, സുന്ദരവദനം, അംഗങ്ങളാകമാനം സുന്ദരമായി ചലിപ്പിച്ച് വേദിയില്‍ അത്ഭുതനടനം കാഴ്ചവയ്ക്കുന്നവര്‍ക്കായി ഒരു ദിനം. ലോകനൃത്തദിനം

നാദപ്രവാളപ്രവാഹത്തില്‍ നിന്‍
മൃദു പാദ ദ്രുതന്യാസചഞ്ചലധാരയില്‍
മുങ്ങിപ്പൊലിയട്ടെ ജീവനസംഗ്രാമ
ഖിന്നലോകത്തിന്‍ ദുരന്ത ചിന്താവലി

അക്ഷിദ്വയപ്രേമവൈദ്യുതിയാല്‍ ദീപ
ലക്ഷം കൊളുത്തുന്ന ചേതോവിമോഹിനീ
ആവര്‍ത്തലീലാചടുലവിലാസിനി
ഹേ മൃത്യു നന്ദിനി നര്‍ത്തനമാടുക.

(യാമിനീ നൃത്തം , ബാലചന്ദ്രന്‍ ചുള്ളിക്കാട്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :