കെ.എസ്.യു സുവര്‍ണ്ണ ജൂബിലി ഇന്ന്

WEBDUNIA| Last Modified ബുധന്‍, 30 മെയ് 2007 (10:59 IST)

കോണ്‍ഗ്രസിന്‍റെ പോഷക വിദ്യാര്‍ത്ഥി സംഘടനയായ കേരള സ്റ്റുഡന്‍റ്സ് യൂണിയന്‍ 2007 മേയ് 30 ന് സുവര്‍ണ്ണ ജൂബിലി അഘോഷിക്കുകയാണ്. 1957 മേയ് 30 ന് ആലപ്പുഴയിലെ മുല്ലയ്ക്കല്‍ താണു അയ്യര്‍ ബില്‍ഡിംഗ്സിലാണ് കെ.എസ്.യു വിന്‍റെ പിറവി.

എസ്.എഫ്. എന്ന പേരില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിദ്യാര്‍ത്ഥി പോഷക സംഘടനയ്ക്ക് രൂപം കൊടുത്തപ്പോള്‍ അതിനെതിരെയുള്ള ശക്തി എന്ന നിലയിലാണ് കെ.എസ്.യു പിറന്നുവീണത്. ആദ്യം ഐ.എസ്.യു എന്നായിത്ധന്നു സംഘടനയുടെ പേര്.

ജോര്‍ജ്ജ് തരകനായിത്ധന്നു സ്ഥാപക പ്രസിഡന്‍റ്. കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയായിത്ധന്നു സ്ഥാപക സെക്രട്ടറി. പിന്നീടിങ്ങോട്ട് എ.കെ.ആന്‍റണി, ഉമ്മന്‍ ചാണ്ടി തുടങ്ങി ഒട്ടേറെ നേതാക്കള്‍ കെ.എസ്.യു വിലൂടെ കോണ്‍ഗ്രസിലും സജീവ രാഷ്ട്രീയത്തില്‍ എത്തുകയും സംസ്ഥാന ദേശീയ നേതാക്കളായി മാറുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാവായിത്ധന്നു ദേവകീ കൃഷ്ണന്‍റെ മകന്‍ രവീന്ദ്രന്‍ എന്ന വയലാര്‍ രവി ആലപ്പുഴ എസ്.ഡി കോളേജില്‍ ഇന്‍റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയായിത്ധന്നു. ജോര്‍ജ്ജ് തരകനാവട്ടെ എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥിയും. വയലാര്‍ രവി കൂട്ടുകാരെ ചേര്‍ത്ത് കോളേജില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിനു രൂപം കൊടുക്കുകയും മറ്റ് പല ജില്ലകളിലും പ്രവര്‍ത്തിച്ചിത്ധന്ന സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനകളെ അതിലേക്ക് ലയിപ്പിക്കുകയും ആയിത്ധന്നു ചെയ്തത്.

എറണാകുളത്തെ സമദ്, കെ.സി.ഈപ്പന്‍, ജസ്റ്റിന്‍, സുബൈര്‍, പ്രസന്നന്‍, രാജന്‍ എന്നിവരായിത്ധന്നു കെ.എസ്.യു വിന്‍റെ ആദ്യ യോഗത്തില്‍ രവിയുടെ ക്ഷണപ്രകാരം പങ്കെടുത്തത്. സംഘടന രൂപീകരിച്ചപ്പോള്‍ സമദ് ട്രഷററും സുബൈര്‍ പബ്ളിസിറ്റി കണ്‍വീനറുമായി.

വി.എം.സുധീരന്‍, ജി.കാര്‍ത്തികേയന്‍, എം.എം.ഹസ്സന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ കെ.എസ്.യു വിന്‍റെ നേതാക്കളായി പ്രവര്‍ത്തിച്ചു.

1959 ലെ ഒരണ സമരമാണ് കെ.എസ്.യു വിനെ കെ.എസ്.യു ആക്കി മാറ്റിയത്. അക്കാലത്താണ് ചേര്‍ത്തലയില്‍ നിന്ന് എ.കെ.ആന്‍റണി എന്ന പയ്യന്‍ കെ.എസ്.യുവിന്‍റെ പ്രവര്‍ത്തനങ്ങളിലേക്കും നേതൃത്വത്തിലേക്കും എത്തിപ്പെടുന്നത്. ഇതിനെ തുടര്‍ന്നായിത്ധന്നു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള വിമോചന സമരം. അതോടെ കെ.എസ്.യു കേരളത്തിലെങ്ങും വേരോടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :