കരിയറില്‍ അപ്പ് ആന്‍ഡ് ഡൌണ്‍സ് ഉറപ്പ്

PRO
കരിയര്‍ എപ്പോഴും അപ്പ് ആന്‍ഡ് ഡൌണ്‍സ് ഉള്ളതാണ്. അത് ബാധിക്കാതെ ആര്‍ക്കും സ്റ്റെഡി ആയി നില്‍ക്കാന്‍ കഴിയില്ല. എന്നും ഓണക്കാലമാകില്ല, ഒരു കയറ്റമുള്ളപ്പോള്‍ ഒരു ഇറക്കം ഉറപ്പാണ്. ലൈഫ് അതാണ്. വിജയവും പരാജയവും സമ്മിശ്രമാണെന്ന് വിചാരിച്ചാല്‍ പിന്നെ പ്രശ്നമില്ല.
ദിലീപ്
*****************

PRO
മലയാള സിനിമാ മേഖല ഇന്ന് നഷ്ടത്തിന്‍റെ പാതയിലാണ്. പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറാകാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. വ്യത്യസ്ത കഥകളും പുതുമുഖങ്ങളുമൊക്കെയായി അന്യഭാഷാ ചിത്രങ്ങളെപ്പോലെ മലയാളത്തിലും പരീക്ഷണങ്ങള്‍ ഉണ്ടാകണം. ഇവിടെ അമ്പത് സിനിമ റിലീസാകുമ്പോള്‍ ഒന്നോ രണ്ടോ സിനിമ മാത്രമേ വിജയിക്കുന്നുള്ളൂ.
ശങ്കര്‍
*****************

PRO
നമ്മുടെ മറ്റ് നഗരങ്ങളില്‍ സാഹിത്യ സമ്മേളനങ്ങള്‍ക്ക് ആളില്ലാതെ സംഘാടകര്‍ വിഷമിക്കുന്നത് കാണാം. ആളെ കൂട്ടാന്‍ വേണ്ടി ഉദ്ഘാടകനോ അധ്യക്ഷനോ ആയി ഒരു നേതാവിനെ ക്ഷണിച്ച് വരുത്തുന്നത് കാണാം. നേതാവ് വരുമ്പോള്‍ അനുയായികളും വരും. സമ്മേളന ഇടം പകുതിയെങ്കിലും നിറയും. പക്ഷേ, തൃശ്ശൂരിലെ സാഹിത്യ അക്കാദമി മുറ്റത്ത് നേതാവ് വന്നാലും വന്നില്ലെങ്കിലും എന്നും ആള്‍ക്കൂട്ടമുണ്ടാകും.
എം മുകുന്ദന്‍
*****************

PRO
മാധ്യമങ്ങളെ ഭയന്നല്ല ജനങ്ങള്‍ക്കിടയിലെ പൊതുപ്രവര്‍ത്തകര്‍ ജീ‍വിക്കുന്നത്. സാമ്രാജ്യത്വത്തിന് വഴിയൊരുക്കുന്ന കോടാലി കൈകളാവുകയാണ് മാധ്യമങ്ങള്‍. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ സ്വന്തം കൈയ്യിലുള്ള മാധ്യമത്തെ ആയുധമാക്കുന്ന തരത്തില്‍ ജീര്‍ണിച്ച മാധ്യമപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.
പിണറായി വിജയന്‍
*****************

PRO
ഒരു രാഷ്ട്രീയ നേതാവും സ്വീകരിക്കാത്ത സമീപനമാണ് പോള്‍ വധക്കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സ്വീകരിച്ചത്. പിണറായി അപവാദ പ്രചാരണം നിര്‍ത്താന്‍ തയ്യാറാകണം. യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്ക് നേരെ സി പി എം കുതിരകയറുകയാണ്. എല്ലാ ഗുണ്ടകളേയും വെള്ള പൂശാനാണ് പിണറായി ശ്രമിക്കുന്നത്. ഗുണ്ടകളുടെ വക്കാലത്ത് പിണറായി ഏറ്റെടുത്തുകഴിഞ്ഞു.
WEBDUNIA|
‘ആഴ്ചമേള’ പംക്തിയില്‍ സിനിമാ താരങ്ങളായ ദിലീപ്, ശങ്കര്‍‍, എഴുത്തുകാരന്‍ എം മുകുന്ദന്‍, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കുന്നു.

രമേശ് ചെന്നിത്തല



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :