ഇന്ന് എവറസ്റ്റാരോഹണത്തിന്‍റെ വാര്‍ഷികം

എവറസ്റ്റാരോഹണത്തിന്‍റെ സുവര്‍ണ്ണ ജൂബിലി 2003 ലില്‍ ആഘോഷിച്ചു

WEBDUNIA|
1953 മെയ് 29 - ഭൂമിയുടെ അത്യുന്നതങ്ങളില്‍ - എവറസ്റ്റ് കൊടുമുടിയില്‍ - രണ്ടു തവണ മനുഷ്യരുടെ കാലടികള്‍ പതിഞ്ഞു. നേപ്പാളിലെ ഷേര്‍പ്പാ വംശജ-നായ ടെന്‍സിങ് നോര്‍ഗെയുടെയും ന്യൂസിലന്‍ഡുകാരന്‍ എഡ്മണ്ട് ഹിലാരിയുടെയും. ലോകത്തിന്‍റെ നെറുകയില്‍ എത്തിയെന്ന് മലോകരെ അറിയിക്കാന്‍ കഴിഞ്ഞ ആദ്യത്തെ മനുഷ്യര്‍ ഇവരാണ്.

2007 ല്‍ മനുഷ്യന്‍ എവറസ്റ്റ് കീഴടക്കി 54 വര്‍ഷം തികയുന്നു

ഇതിനുമുമ്പാരെങ്കിലും എവറസ്റ്റ് കീഴടക്കിയിട്ടുണ്ടോ ? ഉത്തരം വ്യക്തമല്ല. അങ്ങനെയൊരു സാദ്ധ്യതയുണ്ടെങ്കില്‍ അത് ജോര്‍ജ്ജ് മല്ലോറി ആയിരിക്കും. 1924 ല്‍ എവറസ്റ്റിന്‍റെ തൊട്ടുതാഴെവച്ചാണ് മല്ലോറിയേയും സഹപര്‍വതാരോഹകന്‍ 24 കാരനായ സന്‍ഡി ഇര്‍വിനും ജീവന്‍ ബലിയര്‍പ്പിച്ചത്. എവറസ്റ്റില്‍ കയറുമ്പോഴായിരുന്നോ കയറി ഇറങ്ങുമ്പോഴായിരുന്നോ ജീവഹാനി എന്നത് വ്യക്തമല്ല.

75 വര്‍ഷത്തിനുശേഷം വലിയ കേടൊന്നുമില്ലാതെ മല്ലോറിയുടെ ശരീരം 1999 ല്‍ എവറസ്റ്റിനു താഴെ നിന്നു കിട്ടി. അനേകകൊല്ലം മല്ലോറിയുടെ കൊച്ചുമകന്‍ ജ-ൂണിയര്‍ മല്ലോറി എവറസ്റ്റ് കയറി, തന്‍റെ പിതാമഹന് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ദൗത്യം സഫലമാക്കി.

പുതിയ നിഗമനങ്ങളനുസരിച്ച് 8850 മീറ്ററാണ് എവറസ്റ്റിന്‍റെ ഉയരം. ഇത് കീഴടക്കിയത് ഹില്ലാരിയും ടെന്‍സിങ്ങുമാണെങ്കിലും പര്‍വതാരോഹണ വിദഗ്ദ്ധനായിരുന്ന ജേ-ാണ്‍ ഹണ്ടാണ് ഈ ദൗത്യം അസൂത്രണം ചെയ്ത് വിജ-യിപ്പിച്ചത്. കൂടെ ചുമടേന്തി കയറിയ മുന്നൂറിലേറെ ഷെര്‍പ്പകളുടെ സഹായവും വിസ്മരിച്ചുകൂടാ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :