1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. സമകാലികം
  4. June 20 – Honouring the Resilience and Rights of Refugees Worldwide

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

World Refugee Day
World Refugee Day
മനുഷ്യന്‍ തന്റെ ജന്മഭൂമിയില്‍ നിന്നും മറ്റൊരു ഇടത്തേക്ക് പലായനം ചെയ്യേണ്ടിവരുമ്പോള്‍ അവന് നഷ്ടമാകുന്നത് സംസ്‌കാരവും സ്വാതന്ത്യവും അഭിമാനവുമെല്ലാമാണ്. സ്വന്തം വീടിന്റെയും ദേശത്തിന്റെയും സുരക്ഷിതത്വത്തില്‍ കിടക്കുമ്പോള്‍ നാടും വീടും നഷ്ടപ്പെട്ട ഒരു വലിയ വിഭാഗത്തിന്റെ വേദനകള്‍ നമുക്ക് മനസിലാവണമെന്നില്ല. എന്നാല്‍ അങ്ങനെയുള്ള കോടികണക്കിന് ആളുകളെ ഓര്‍മിക്കാനായാണ് ജൂണ്‍ 20, ലോകം അഭയാര്‍ഥി ദിനമായി ആചരിക്കുന്നത്.  യുഎന്‍ ഹൈക്കമ്മീഷന്‍ ഫോര്‍ റിഫ്യൂജീസ് (UNHCR) ആണ് ജൂണ്‍ 20നെ ലോക അഭയാര്‍ഥി ദിനമായി പ്രഖ്യാപിച്ചത്.
 
ലോകത്ത് വിവിധ ദേശങ്ങളില്‍ യുദ്ധവും, പ്രകൃതിക്ഷോഭവും, അധിനിവേശവുമെല്ലാം രൂക്ഷമാകുന്ന സാഹചര്യങ്ങളാണ് അഭയാര്‍ഥികളെ സൃഷ്ടിക്കുന്നത്. ഇസ്രായേലി ആക്രമണങ്ങളെ തുടര്‍ന്ന് പലസ്തീനിലും യുദ്ധവും പട്ടിണിയും കാരണം മറ്റ് ദേശങ്ങളിലുമെല്ലാം അഭയാര്‍ഥികള്‍ സൃഷ്ടിക്കപ്പെടുന്നു. അവരെ ഭീകരരായോ അപകടകാരികളായൊ ചിത്രീകരിക്കുകയാണ് പലപ്പോഴും നമ്മള്‍ ചെയ്യാറുള്ളത്. എന്നാല്‍ ലോക അഭയാര്‍ഥി ദിനം മനുഷ്യരെന്ന നിലയിലെ അവരുടെ നിസ്സഹായവസ്ഥ ഓര്‍മപ്പെടുത്തുകയാണ് ചെയ്യുന്നത്. അഭയാര്‍ഥി ദിനത്തിലെങ്കിലും നമുക്ക് കിട്ടിയ സൗഭാഗ്യങ്ങളെ പറ്റി നമുക്ക് ഓര്‍ക്കാം. ഒപ്പം ലോകത്ത് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം മനസാലെങ്കിലും അണിചേരാം.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്