2012 ല്‍ ലോകം അവസാനിക്കുമോ?

പീസീ

PRATHAPA CHANDRAN|
PRO
ഇനിയൊരു ജന്മം കൂടി ഈ മനോഹര തീരത്ത് കഴിയാന്‍ അനുവാദം ചോദിച്ച കാവ്യ ഭാവനയുടെ നാട്ടിലാണ് നാം കഴിയുന്നത്. മനോഹരമായ പ്രകൃതിയെ, ലോകത്തെ വാഴ്ത്തിപ്പാ‍ടാത്ത കലാകാരന്മാരും ആസ്വാദ്കരും ഉണ്ടാവില്ല. എന്നാല്‍, ഒരു നാള്‍ ഈ ലോകം അവസാനിച്ചാലോ?

ലോകാവസാനത്തെ കുറിച്ചുള്ള മുന്‍‌വിധികളും പ്രവചനങ്ങളും ലോകാരംഭത്തോടൊപ്പം തന്നെ തുടങ്ങിയിരിക്കണം. നാമെല്ലാം ചെവികൊടുക്കുമെങ്കിലും വ്യക്തതയില്ലാത്തതിനാല്‍ ഇത്തരം പ്രവചനങ്ങള്‍ നമ്മെ വളരെയൊന്നും ഭയപ്പെടുത്താറില്ല. എന്നാല്‍, ഇപ്പോള്‍ വെബിലെ പ്രവചന രാജാക്കന്‍‌മാരായ ഒരു കൂട്ടര്‍ ലോകാവസാനം പ്രവചിച്ചത് പലരും അത്ര ലാഘവത്തോടെയല്ല കാണുന്നത്.

പ്രവചന രംഗത്തെ പ്രഗത്ഭമതികളാണ് ലോകാവസാനത്തെ കുറിച്ചുള്ള പുതിയ പ്രവചനം നടത്തിയിരിക്കുന്നത്. വെബില്‍ പ്രവചന പെരുമഴ സൃഷ്ടിച്ച “വെബ്-ബോട്ട്” ടെക്നോളജീസ് ആണ് പ്രവചനത്തിനു പിന്നില്‍. എന്നാല്‍, യുദ്ധമോ പകര്‍ച്ചവ്യാധിയോ, പ്രകൃതി ദുരന്തമോ എന്തായിരിക്കും ലോകത്തിന്റെ ചലനങ്ങള്‍ക്ക് നിയന്ത്രിക്കുന്ന ക്ലോക്കിനെ നിശ്ചലമാക്കുന്നത് എന്ന് വ്യക്തമല്ല.

2012 ഡിസംബര്‍ 21 ന്, ലോകം ക്രിസ്തുമസ് ആഘോഷിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ലോകം അവസാനിക്കുമെന്നാണ് പ്രവചനം.

ഭൂമിയുടെ കാന്തിക മണ്ഡലം ഇപ്പോഴുള്ളതിന്റെ നേരെ വിപരീതമാവുന്ന ദിവസമാണത്രേ 2012 ഡിസംബര്‍ 21. മയന്‍ കലണ്ടറിലും, ക്രിസ്ത്യന്‍ സമൂഹത്തിന്റെ വെളിപാടിന്റെ പുസ്തകത്തിലും ചൈനീസ് പുരാണ ഗ്രന്ഥമായ ‘ഐ ചിംഗിലും 2012 ലെ ലോകാവസാനം പ്രവചിച്ചിട്ടുണ്ട് എന്നുകൂടി വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നത് വെബ്‌ബോട്ടുകള്‍ക്ക് തുണയാവുന്നു.

ലോകാവസാനമെന്ന പ്രവചനം നടത്തിയതുകൊണ്ട് മാത്രമല്ല വെബ്-ബോട്ട് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത്. സെപ്തംബര്‍ 11 ഭീകരാക്രമണം. കൊളംബിയ ദുരന്തം, 2004 ലെ ഏഷ്യന്‍ സുനാമി തുടങ്ങിയവ വെബ്‌‌-ബോട്ട് പ്രവചിച്ചിരുന്നു. ലോകത്തെ മാറ്റിമറിക്കുന്ന ഒരു സംഭവം 60-90 ദിവസത്തിനുള്ളില്‍ നടക്കുമെന്ന് 2001 ജൂണിലാണ് പ്രവചനം നടത്തിയത്. ഇതിനെ ശരിവച്ചുകൊണ്ട് സെപ്തംബര്‍ 11 ന് ഭീകരാക്രമണം നടന്നു.

ഓഹരിവിപണിയിലെ ചലനങ്ങളെ കുറിച്ച് പ്രവചിക്കാനായി 1990 ല്‍ ആണ് വെബ്‌-ബോട്ട് പ്രവര്‍ത്തനം തുടങ്ങിയത്. കീ വേര്‍ഡുകള്‍ പിന്തുടര്‍ന്ന് അവ വിശകലനം ചെയ്ത് പ്രവചനം നടത്തുന്ന സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണിത്.

എന്നാല്‍, വെബ്-ബോട്ടിന്റെ എല്ലാ പ്രവചനങ്ങളും സത്യമായിട്ടുമില്ല. 2008 ഒക്ടോബര്‍ ഏഴിന് സെപ്തംബര്‍ 11 ന് നടന്ന ഭീകരാക്രമണത്തെക്കാള്‍ കടുത്ത ആക്രമണത്തിന് ലോകം സാക്‍ഷ്യം വഹിക്കുമെന്ന് ഇവര്‍ പ്രവചിച്ചിരുന്നു എങ്കിലും അത്തരത്തില്‍ ഒന്ന് നടന്നില്ല. അതിനാല്‍, നമുക്ക് ആശിക്കാം നമ്മുടെ ഈ മനോഹര ലോകം നിലനില്‍ക്കും എന്ന് !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :